തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്.

ഇന്നലെ രാവിലെ കുട്ടി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റോഡിന് വലതു വശത്തു കൂടി പോകുന്ന കുട്ടിയുടെ നേർക്ക് അലക്ഷ്യമായി ഓടിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു. കാറിനും സമീപത്തെ മതിലിനും ഇടയിൽ കുടുങ്ങിയ കുട്ടിക്ക് ​ഗുരതരമായി പരുക്കേറ്റു. കുട്ടിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര അവസ്ഥയിൽ ചികിൽസയിൽ കഴിഞ്ഞ കുട്ടി ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടക്കലിൽ ലോറിക്കും ബസ്സിനും ഇടയിൽ പെട്ട ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

Sharing is caring!