പാലോളി കുഞ്ഞിമുഹമ്മദ് സ്മാര അവാർഡുമായി മലപ്പുറം പ്രസ് ക്ലബ്

പാലോളി കുഞ്ഞിമുഹമ്മദ് സ്മാര അവാർഡുമായി മലപ്പുറം പ്രസ് ക്ലബ്

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി മലപ്പുറം പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക പ്രഥമ മാധ്യമ പുരസ്‌കാര’ത്തിന് അപേക്ഷ ക്ഷണിച്ചു. കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ മലയാളം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനു പരിഗണിക്കുക.25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 20നകം സെക്രട്ടറി, മലപ്പുറം പ്രസ്‌ക്ലബ്ബ്, മഞ്ചേരി റോഡ്, കുന്നുമ്മല്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9995871112. കെവറിന് പുറത്ത് പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാര എന്‍ട്രി എന്ന് രേഖപ്പെടുത്തേണ്ടതാണെന്നു മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, സെക്രട്ടറി വി.പി.നിസാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് വി.പി.അനില്‍, ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍,സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Sharing is caring!