സാദിഖലി തങ്ങൾക്കെതിരായ പ്രസ്താവന; വിമർശനം കടുപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പ്രസ്താവനയ്ക്കെതിരെ ശക്തമായി രംഗതെത്തി പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മർ ഫൈസി മുക്കം നടത്തിയ പ്രസ്താവനക്ക് സമസ്തയുമായി ബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലെന്നും വളരെ ഗൗരവമായാണ് പാർട്ടി വിഷയത്തെ കാണുന്നതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ സമസ്ത നേതാക്കളുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ചകൾ തുടരുകയാണ്. കൂടിയാലോചനകൾ നടന്നുവരികയാണ്. ബന്ധമില്ല എന്ന് പറഞ്ഞാൽ മാത്രം പോര. ഇതിനൊരു തീരുമാനം വേണ്ടി വരും. ഇത്തരം പ്രസ്താവനകൾ ഗൗരവമുള്ള കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരിപ്പൂരിൽ വിമാനത്തിന് ബോംബ് വെച്ചെന്ന വ്യാജ സന്ദേശമയച്ച യുവാവ് പിടിയിൽ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




