കരിപ്പൂരിൽ വിമാനത്തിന് ബോംബ് വെച്ചെന്ന വ്യാജ സന്ദേശമയച്ച യുവാവ് പിടിയിൽ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ അറേബ്യ 3L 204 വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് സന്ദേശമയച്ചയാളെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് അശ്റഫിന്റെ മകൻ മുഹമ്മദ് ഇജാസ്(26)ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച്ച വൈകുന്നേരം 5.10ഓടെ പ്രതിയുടെ [email protected] എന്ന ഇ-മെയിൽ അക്കൌണ്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് എയർപോർട്ട് അധികൃതർ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ വിമാനത്താവളത്തിൽ നിന്ന് അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേ വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയപ്പോഴായിരുന്നു ഭീഷണി സന്ദേശം അയച്ചത്. വിമാനം സർവീസ് നടത്തരുതെന്ന ലക്ഷ്യത്തോടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പ്രതി കുറ്റസമ്മതം നടത്തി പറഞ്ഞത്. പോലീസ് മറ്റു കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
അഞ്ച് വയസുകാരൻ എടപ്പാളിൽ കുളത്തിൽ വീണു മരിച്ചു
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]