മഞ്ചേരി നഗരസഭയിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ്
മഞ്ചേരി: നഗരത്തിൽ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യദിനത്തിൽ 70ഓളം നായ്ക്കൾക്ക് കുത്തിവെപ്പ് നൽകി. പ്രത്യേകം പരിശീലനം ലഭിച്ച സംഘമാണ് നായ്ക്കളെ പിടികൂടുന്നത്. കുത്തിവെപ്പ് എടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേകം അടയാളം നൽകി വിടും. നഗര പരിസരത്ത് പൂർത്തിയാക്കിയതിനുശേഷം വാർഡുകൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നടക്കുമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ് എന്നിവർ പറഞ്ഞു. സീനിയർ വെറ്ററിനററി സർജൻ ഡോ. ഇ. കുഞ്ഞിമൊയ്തീൻ, അസി. ഫീൽഡ് ഓഫിസർ തോമസ് രാജ, ഡോഗ് ക്യാച്ചർമാരായ സുരേഷ്, ഹസീബ്, മുകേഷ്, ജിദേഷ്, ഷബീബ് എന്നിവർ നേതൃത്വം നൽകി.
ബൈക്കപകടത്തിൽ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മരണപ്പെട്ടു, വിറങ്ങലിച്ച് കൂരിയാട്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




