തുഞ്ചത്തെഴുത്തച്ഛൻസർവ്വകലാശാലയിൽ സൈൻസ് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ സൈൻസ് (signs) ഫിലിം ഫെസ്റ്റിവലിന്റെ പതിനേഴാമത് എഡിഷൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ഇന്നലകളിൽ ഫിലിം സൊസൈറ്റികൾ നൽകിയ സംഭാവനകൾ ആർക്കും അവഗണിക്കാവുന്നതല്ലെന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ചലച്ചിത്ര ആസ്വാദനശീലം മാത്രമല്ല സാമൂഹികാവബോധം വളർത്തുന്നതിനും കേരളത്തിലെ ഫിലിം സൊസൈറ്റികൾ കാരണമായി. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കൂടി ആഭിമുഖ്യത്തിലാണ് സൈൻസ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്നതാണ് അതിൻ്റെ മഹത്വമെന്നും മന്ത്രി പറഞ്ഞു.
തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോക്യുമെൻററി സംവിധായകൻ രാകേഷ് ശർമ മുഖ്യാതിഥിയായി. ഫെസ്റ്റിവൽ ബുക്കിൻ്റെ പ്രകാശനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു സൈനുദ്ദീന് നൽകിക്കൊണ്ട് മലയാളം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എൽ.സുഷമ നിർവഹിച്ചു. ദൃശ്യതാളം മാസികയുടെ സൈൻസ് എഡിഷൻ്റെ പ്രകാശനം പ്രമുഖ സംവിധായകൻ ടി.വി ചന്ദ്രൻ നിർവഹിച്ചു. സൈൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ റെജി എം.ദാമോദരൻ ആമുഖപ്രഭാഷണം നടത്തി. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, മലയാളം സർവകലാശാല സ്കൂൾ ഓഫ് മീഡിയ സ്റ്റഡീസ് ഡയറക്ടർ ഡോ.ആർ രാജീവ് മോഹൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഒ. ശ്രീകാന്ത് , സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് ഡയറക്ടർ ഡോ. ശ്രീദേവി പി. അരവിന്ദ്, ഫെസ്റ്റിവൽ ജനറൽ കൺവീനർ വി.പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
തിരൂരിൽ 59കാരിയെ പീഡിപ്പിച്ച കേസിൽ 38കാരന് ജീവപര്യന്തം
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]