തിരൂരിൽ 59കാരിയെ പീഡിപ്പിച്ച കേസിൽ 38കാരന് ജീവപര്യന്തം

തിരൂരിൽ 59കാരിയെ പീഡിപ്പിച്ച കേസിൽ 38കാരന് ജീവപര്യന്തം

തിരൂർ: 59കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38കാരന് തിരൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.   തെക്കനന്നാപ സ്വദേശി പുളിങ്കുന്നത്ത് അർജുൻ ശങ്കറിന് 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

2019 ഫെബ്രുവരി 10-നാണ് കേസിനാസ്പദമായ സംഭവം.  ഐപിസി സെക്ഷൻ 376 പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയും ഐപിസി 450 പ്രകാരം ഏഴ് വർഷം തടവും 10,000 രൂപ പിഴയും ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടി തടവ് അനുഭവിക്കണം.

തിരൂർ എസ്എച്ച്ഒമാരായ അബ്ദുൾ ബഷീർ, പി കെ പത്മരാജൻ, ടി പി ഫർഷാദ് എന്നിവർ കേസന്വേഷണത്തിന് നേതൃത്വം നൽകി.  കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ അശ്വിനി കുമാറാണ് ഹാജരായത്.  പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

ശിക്ഷ ഒരേസമയം അനുഭവിക്കാവുന്നതാണ്.

സൗജന്യ ഡയാലിസിസ് യൂണിറ്റ്, നിലമ്പൂരിൽ പുതിയ ആശുപത്രി-വൻ വികസന പദ്ധതികളുമായി ജില്ലാ സഹകരണ ആശുപത്രി

Sharing is caring!