വൻ ജനാവലിയെ സാക്ഷിയാക്കി നിലമ്പൂരിൽ അൻവറിന്റെ രാഷ്രീയ വിശദീകരണം, മുഖ്യമന്ത്രിക്കും വിമർശനം
നിലമ്പൂർ: ഇടതു മുന്നണി കൈവിട്ടെങ്കിലും ജനപിന്തുണയ്ക്ക് ഇടിവില്ലെന്ന് തെളിയിച്ച് വൻ ജനാവലിയുടെ സാനിധ്യത്തിൽ പി വി അൻവർ എം എൽ എയുടെ വിശദീകരണ യോഗം നിലമ്പൂരിൽ നടന്നു. പൊതുയോഗത്തിനെത്തിയ വൻ ജനാവലി മുദ്രാവാക്യം വിളികളോടെയാണ് അന്‍വറിനെ വേദിയിലേക്ക് എത്തിച്ചത്.
മലപ്പുറത്തിനു പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നും നിരവധി പേര്‍ യോഗസ്ഥലത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയെ ബാപ്പയെ പോലെയാണ് കണ്ടിരുന്നതെന്നും അദ്ദേഹത്തിനോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചതാണെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയേയും പാർട്ടിയേയും കണ്ട് ഉന്നയിച്ച കാര്യങ്ങളിൽ ശരിയായ ദിശയിലല്ല അന്വേഷണം മുന്നോട്ട് പോയത്. ഇക്കാര്യങ്ങളാണ് താൻ പിന്നീട് പരസ്യമായി പറഞ്ഞതെന്നും അൻവർ പറഞ്ഞു.
ഞാന്‍ വിശ്വസിച്ച ഒരുമനുഷ്യനുണ്ടായിരുന്നു. അതാണ് പിണറായി വിജയന്‍. എന്റെമനസ്സില്‍ ബാപ്പയുടെ സ്ഥാനമായിരുന്നു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നേരെ നടന്ന ആക്രമങ്ങളെ ഞാന്‍ പ്രതിരോധിച്ചു. ഇപ്പോള്‍ കൈയ്യും വെട്ടും കാലും വെട്ടും എന്നു പറയുന്നു. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തള്ളിപ്പറയില്ല. മുഖ്യമന്ത്രിയുടെ മുന്നില്‍ 37 മിനിട്ട് ഇരുന്നു. പിണറായി എന്ന സൂര്യന്‍ കെട്ടുപോയെന്നും ഗ്രാഫ് പുജ്യത്തില്‍ ആയെന്നും പറഞ്ഞു. ശശിയാണ് കാരണക്കാരന്‍ എന്നു പറഞ്ഞു. എ ഡി ജി പി അജിത് കുമാര്‍ ക്രമസമാധാനത്തില്‍ നില്‍ക്കുന്നത് പ്രശ്‌നമാണെന്നു പറഞ്ഞു. മുഖ്യമന്ത്രി നോക്കാമെന്നു പറഞ്ഞു.
ഇവിടെയാണ് ആര്‍ എസ് എസ് കടന്നു വരുന്നത്. അജിത്കുമാറിനെ വച്ച് ആര്‍ എസ് എസ് പലതും ചെയ്തു. എന്തിനാണ് അജിത്കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്തു പിടിച്ചിരിക്കുന്നു. എന്നോട് നിര്‍ത്താന്‍ പറഞ്ഞു. കേസ് അന്വേഷണം സത്യസന്ധമായി നടക്കുമെന്നു പാര്‍ട്ടി ഉറപ്പു തരണമെന്നു പറഞ്ഞു. പക്ഷേ നടന്നില്ല, അൻവർ പറഞ്ഞു.
സഖാക്കളാണ് എന്നെ എം എല്‍ എ ആക്കിയത്. നിങ്ങള്‍ എന്റെ കാലുകൊണ്ടുപോയാല്‍ ഞാന്‍ വീല്‍ ചെയറില്‍ വരും. എന്നെ വെടിവച്ചു കൊല്ലേണ്ടിവരും. പറ്റുമെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ജയിലില്‍ അടക്കേണ്ടിവരും. എല്ലാ രാഷ്ട്രീയക്കാരും തമ്മില്‍ നെക്‌സസ് ഉണ്ട്. ഒരുകേസും തെളിയില്ല. ഈ കൂട്ടത്തില്‍ ലീഗും കോണ്‍ഗ്രസ്സുമുണ്ട്. എല്ലാം എന്റെ ആള്‍ക്കാരല്ലെന്നും അൻവർ വ്യക്തമാക്കി.
അപകടത്തിൽ പെട്ട കാറിലെ എയർബാഗ് മുഖത്തമർന്ന് മൂന്ന് വയസുകാരി മരിച്ചു
എടക്കര മുന്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ഇ എ സുകുവാണ് സ്വാഗതം പറഞ്ഞത്. സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് ആണ് പി വി അന്‍വറിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി ആവതരിപ്പിച്ചത്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലായിരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ആത്മബലം നല്‍കിയത് പി വി അന്‍വറാണെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പിടിക്കാന്‍ ഉറക്കൊഴിച്ച നേതാവാണ്. അന്‍വറിനെതിരെ പാര്‍ട്ടി അണികള്‍ നില്‍ക്കണമെങ്കില്‍ പാര്‍ട്ടിക്ക് അതു വിശദീകരിക്കാന്‍ കഴിയണം. എ ഡി ജി പിക്കെതിരെ ആറുമാസത്തിലധികമായി പരാതിയുമായി പാര്‍ട്ടി കേന്ദ്രങ്ങളില്‍ അന്‍വര്‍ കയറിയിറങ്ങി. എന്നിട്ടാണ് ആദ്യം പാര്‍ട്ടി വേദിയില്‍ വിഷയം ഉന്നയിക്കണമെന്ന് പാര്‍ട്ടി പറയുന്നത്. ഒരു എം എല്‍ എയുടെ പരാതി ലഭിച്ചിട്ട് നടപടിയെടുത്തില്ല. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ആണെന്നു പറഞ്ഞ് എസ് ഐയുടെ മുന്നില്‍ ചെന്നാല്‍ പുറങ്കാലുകൊണ്ട് അടിക്കും. ആനിലയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും സുകു പറഞ്ഞു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ വികാരം ശ്രദ്ധയില്‍ പെടുത്താനാണ് അന്‍വര്‍ ശ്രമിച്ചത്. അതിന് അന്‍വറിനെ കൊള്ളക്കാരനാക്കാന്‍ ശ്രമിക്കുന്നു. പ്രശ്‌നം ഇത്രയും വഷളാക്കിയതിന് പാര്‍ട്ടിതന്നെയാണ് ഉത്തരവാദിയെന്നും ഇ എ സുകു പറഞ്ഞു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]