അപകടത്തിൽ പെട്ട കാറിലെ എയർബാ​ഗ് മുഖത്തമർന്ന് മൂന്ന് വയസുകാരി മരിച്ചു

അപകടത്തിൽ പെട്ട കാറിലെ എയർബാ​ഗ് മുഖത്തമർന്ന് മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: പടപ്പറമ്പിൽ വാഹനാപകടത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും മൂന്ന് വയസുകാരി മരിച്ചു. ചാപ്പനങ്ങാടി സ്വദേശി തെക്കത്ത് നാസറിന്‍റെ മകൾ ഇഫയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ പടപ്പറമ്പ് മൂച്ചിക്കൽ പുളിവെട്ടി ജാറത്തിനു സമീപമായിരുന്നു അപകടം.

കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മുൻസീറ്റിൽ മാതാവിന്റെ മടിയിലായിരുന്ന കുട്ടിയുടെ മുഖത്ത് എയര്‍ബാഗ് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

ഏഴ് ഫുട്ബോൾ അക്കാദമികൾക്ക് ജില്ലയിൽ തുടക്കം, 700 കുട്ടികൾക്ക് പരിശീലനം

Sharing is caring!