സ്വഛതാ ഹെ സേവാ ” ശുചിത്വ കാംപയിന് മലപ്പുറം ഗവ. കോളേജിൽ തുടക്കമായി

മലപ്പുറം : കേന്ദ്ര സർക്കാർ രാജ്യത്തെ വിവിധ സർവകലാശാലകളിലെ എൻ. എസ്. എസ് യൂനിറ്റുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ” സ്വഛതാ ഹെ സേവാ ” ശുചിത്വ കാംപയിന് മലപ്പുറം ഗവ. കോളേജിൽ തുടക്കമായി . 2024 സെപ്റ്റംബർ 17 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത് .
പദ്ധതിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ കാംപസ് ശുചീകരിച്ചു . കാംപയിനോടനുബന്ധിച്ച് വരും ദിനങ്ങളിൽ മലപ്പുറം നഗരത്തിൽ സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷൻ , കെ.എസ് . ആർ. ടി.സി , മുനിസിപ്പൽ ഓഫീസ് , താലൂക്ക് ആശുപത്രി എന്നിവയുടെ ശുചീകരണം , ബോധവൽകരണ റാലി , തെരുവ് നാടകം എന്നിവ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി. ഹസനത്ത് , മൊയ്തീൻ കുട്ടി കല്ലറ എന്നിവർ അറിയിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി