പി ശശിക്കെതിരെ ​വീണ്ടും ​ഗുരുതര ആരോപണവുമായി അൻവർ; വിവാദം ഇനി എങ്ങോട്ട്?

പി ശശിക്കെതിരെ ​വീണ്ടും ​ഗുരുതര ആരോപണവുമായി അൻവർ; വിവാദം ഇനി എങ്ങോട്ട്?

നിലമ്പൂർ: മുഖ്യമന്ത്രി അവഹേളിച്ച ഓരോ കാര്യത്തിനും എണ്ണിയെണ്ണി മറുപടി നൽകി പി വി അൻവർ എം എൽ എ. മുഖ്യമന്ത്രി തൻ്റെ രാഷ്ട്രീയ സെക്രട്ടറിയിൽ വിശ്വാസമർപ്പിച്ച് മണിക്കൂറുകക്കകമാണ് പി വി അൻവർ പി ശശിക്കെതിരായ വിമർശനം രൂക്ഷമാക്കിയത്. പോലീസ് നടത്തിയ സ്വർണ തട്ടിപ്പിൽ നിന്ന് ലഭിച്ച ലാഭത്തിൻ്റെ ഒരു വിഹിതം ശശിക്ക് ലഭിച്ചതായി സംശയമുണ്ടെന്ന് നിലമ്പൂർ എംഎൽഎ ആരോപിച്ചു. എഡിജിപി എംആർ അജിത് കുമാറും പി ശശിയും തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് താൻ ഉന്നയിച്ച ആശങ്കകളെ മുഖ്യമന്ത്രി വിമർശിച്ചതെന്നും അവർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോലിസിന്റെ മനോവീര്യം കെടുത്തുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കുന്നതായിരുന്നു അന്‍വര്‍ നിലമ്പൂരിൽ നടത്തിയ വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രി തന്നെ പറഞ്ഞ പോലീസിലെ പുഴുക്കുത്തുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. തന്റെ ആരോപണങ്ങളില്‍ മനോവീര്യം തകരുന്നത് പോലീസിലെ ക്രിമിനലുകള്‍ക്ക് മാത്രമാണ്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ സന്തോഷിക്കുകയാണ് എന്നും പി വി അന്‍വര്‍ പറഞ്ഞു.

മലപ്പുറം മുന്‍ എസ് പി എസ് സുജിത്ത് ദാസിന്റെ ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ടത് തെറ്റാണെന്ന് ബോധ്യമുണ്ട്. എന്നാല്‍ ഗുതരമായ വിഷയങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു എന്ന് ബോധ്യപ്പെടുത്താനാണ് ആ കോള്‍ പുറത്തുവിട്ടത് എന്നും വി വി അന്‍വര്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.

അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫിന്റെ ചർച്ചയിലും ചിന്തയിലും ഇല്ല; കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കള്ളക്കടത്തില്‍ 172 കേസുകള്‍ മലപ്പുറം പോലീസ് പിടിച്ചിട്ടുണ്ട്. ഈ കേസുകളിലെ പ്രതികളെ മഹത്വവത്കരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ്. ഇതിലെ തെറ്റിദ്ധാരണ നീക്കാന്‍ തുടരന്വേഷണം നടത്തണം. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്. അദ്ദേഹത്തെ വിദദ്ധമായി തെറ്റിദ്ധരിപ്പിച്ചു എന്നതിന്റെ തെളിവാണിത്. വിഷയങ്ങള്‍ മുഖ്യമന്ത്രി വിശദമായി പഠിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അൻവറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; അൻവർ പറയുന്നത് കേൾക്കാനല്ല പി ശശി ഇരിക്കുന്നത്

Sharing is caring!