റീബിൽഡ് വയനാടിന് ഡി വൈ എഫ് ഐ മലപ്പുറത്തു നിന്ന് സമാഹരിച്ചത് രണ്ടു കോടി രൂപ
മലപ്പുറം: വയനാടിനെ പുനർമിക്കാൻ ഡിവൈഎഫ്‌ഐ നടത്തിയ ‘നമ്മൾ വയനാട് ’ ക്യാമ്പയിന് ലഭിച്ചത് വൻ പിന്തുണ. നാടാകെ ഡിവൈഎഫ്‌ഐ ക്യാമ്പിന് പിന്തുണ നൽകിയപ്പോൾ ജില്ലയിൽ നിന്നും യുവജന പ്രവർത്തകർ സമാഹരിച്ചത് രണ്ട് കോടി രൂപ. സംസ്ഥാന പ്രസിഡന്റ് വി വസീഫിന് ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് തുക കൈമാറി. ജില്ലാ ട്രഷറർ പി മുനീർ ചടങ്ങിൽ പങ്കെടുത്തു. തിരൂരങ്ങാടി ബ്ലോക്കിലെ കുറുകത്താണിയാണ് എറ്റവും കൂടുതൽ പണം സമാഹരിച്ച യൂണിറ്റ്. 1,25,413 രൂപ. കൂടുതൽ പണം സമാഹരിച്ച മേഖലകമ്മിറ്റി പെരുമണ്ണയാണ്. 3,33,898 രൂപ.
ആക്രി പെറുക്കിയും പഴയ പത്രങ്ങൾ ശേഖരിച്ചും മീൻ വിൽപന നടത്തിയും ചായക്കട നടത്തിയുമെല്ലാമാണ് ജില്ലയിലെ പ്രവർത്തകർ പണം കണ്ടെത്തിയത്. ഉപയോഗിച്ചുകൊണ്ടിരുന്ന കാറും ബൈക്കുകളും വരെ പലരും സംഭാവനയായി നൽകി. മോതിരം, കമ്മൽ അടക്കമുള്ള സ്വർണാഭരണങ്ങളും നൽകിയവരുമുണ്ട്. 150 ലിറ്റർ തേൻ നൽകിയ കർഷകൻ, വിവാഹ ചെലവ് ചുരുക്കി സംഭാവന നൽകിയവർ, വീടിന്റെ അറ്റകുറ്റപ്പണിയ്‌ക്ക് മാറ്റി വെച്ച തുക, കീഴാറ്റൂർ അനിയൻ നൽകിയ 250 പുസ്‌തകങ്ങൾ, വെളിയംങ്കോട് അമ്പലത്തിലെ ഭണ്ഡാരം, ഹുണ്ടിക നൽകിയ വിദ്യാർഥികൾ, പെൻഷൻ വിഹിതം നൽകിയവർ, ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ നൽകിയവർ, ഒരു ദിവസത്തെ കളക്ഷൻ നൽകിയ ബസുകാർ, ഒരു ദിവസത്തെ വേതനം നൽകിയ സൂപ്പർമാർക്കറ്റ് ജീവനക്കാർ, വിവിധ നവമാധ്യമ കൂട്ടായ്‌മകൾ അങ്ങനെ വിവിധ മേഖലകളിലുള്ള നിരവധി പേർ യുവതയുടെ കരുത്തലിനൊപ്പം കൈകോർത്തു.
ബിരിയാണി, പായസം, പപ്പടം, ബീഫ്, പുസ്‌തകം, ഷവർമ, അച്ചാർ, പച്ചക്കറി, തെങ്ങ് തൈ, കപ്പ, ദോത്തി ചാലഞ്ചുകൾ നടത്തിയും പണം സമാഹരിച്ചു.വെളിയംകോട് ഗ്രാമം വട്ടേക്കാട് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെയും,നടവരുമാനവും നൽകി. ഡിവൈഎഫ്‌ഐ ക്യാമ്പയിൻ വൻ വിജയമാക്കിയ മുഴുവൻ ആളുകളെയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു.
റിദാൻ ബാസിൽ വധത്തിൽ സ്വർണ കടത്ത് സംഘത്തിന് ബന്ധമെന്ന് പി വി അൻവർ, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
RECENT NEWS
“എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം” നിലമ്പൂരിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്: ജനങ്ങളോട് മലയാളത്തിൽ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജമണ്ഡലത്തിലെ പോത്തുകല്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. ‘എല്ലാവർക്കും [...]