എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം കഠിനതടവ്

എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം കഠിനതടവ്

പെരിന്തൽമണ്ണ: എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ആറ് വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ആറു മാസം അധിക ത ടവനുഭവിക്കണം. പാതിരിക്കോട് പുല്ലുപ്പറമ്പ് ലക്ഷം വീട്ടിൽ പുത്തൻവീട്ടിൽ സുൽത്താൻ (61)നെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എസ് സൂരജാണ് ശിക്ഷിച്ചത്.

2023 മെയ് 31-നാണ് സംഭവം. കൊളത്തൂർ പൊലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. കേസില്‍ വിധി പറയാനിരിക്കെ ഒളിവില്‍ പോയ പ്രതിയെ കോടതി വാറണ്ടിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. പിഴയടക്കുന്ന സംഖ്യ അതിജീവിതയ്ക്ക് നല്‍കാന്‍ ഉത്തരവായി.

കൊളത്തൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായിരുന്ന ഷരീഫ് തോടേങ്ങല്‍, അജിത് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

യാത്ര മുടങ്ങി ദമാം എയര്‍പ്പോര്‍ട്ട് കെട്ടിടത്തില്‍ നിന്ന് ചാടിയ മലപ്പുറത്തെ യുവാവ് മരണപ്പെട്ടു

Sharing is caring!