യാത്ര മുടങ്ങി ദമാം എയര്‍പ്പോര്‍ട്ട് കെട്ടിടത്തില്‍ നിന്ന് ചാടിയ മലപ്പുറത്തെ യുവാവ് മരണപ്പെട്ടു

പെരിന്തല്‍മണ്ണ: യാത്ര മുടങ്ങിയതില്‍ സങ്കടപ്പെട്ട് ദമാം എയര്‍പ്പോര്‍ട്ട് കെട്ടിടത്തില്‍ നിന്ന് ചാടിയ മലയാളി യുവാവ് മരണപ്പെട്ടു. പാലോളിപ്പറമ്പിലെ മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (39) ആണ് മരിച്ചത്. ഇന്ന് ഇന്റിഗോ വിമാനത്തില്‍ നാട്ടിലേക്ക് വരാന്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയ ശിഹാബ് എയര്‍പ്പോര്‍ട്ട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു.
എമിഗ്രേഷന്‍ വിഭാഗം യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചതോടെയാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ശിഹാബ് ദമാമില്‍ താമസിച്ചിരുന്നത്. പിതൃ സഹോദര പുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23 ന് എല്ലാവരും നാട്ടില്‍ വന്നിരുന്നു. പിന്നീട് ഭാര്യയെയും കുട്ടികളെയും കൂടാതെ 3 ആഴ്ച്ച മുമ്പ് ശിഹാബ് മാത്രം ദമാമിലേക്ക് പോയതായിരുന്നു. 17 വര്‍ഷത്തോളമായി പ്രവാസിയാണ്. ഇലക്ട്രിക്കല്‍ ജോലിയായിരുന്നു.
പരേതനായ മാണിക്കത്തൊടി കുഞ്ഞാലന്റെ മകനാണ്. ഒലിങ്കരയിലെ പരേതയായ പൊട്ടച്ചിറ സഫിയയാണ് മാതാവ്. ഭാര്യ : തോട്ടേക്കാട് സഫ്‌റീന. മക്കള്‍ :സന്‍ഹ സഫിയ,ഷഹ്‌സാന്‍.മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ കൊണ്ട് വന്ന് ഖബറടക്കും.
വിൽപനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ നിലമ്പൂരിൽ പിടിയിൽ
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]