വിൽപനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ നിലമ്പൂരിൽ പിടിയിൽ

വിൽപനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ നിലമ്പൂരിൽ പിടിയിൽ

നിലമ്പൂർ. വെസ്റ്റ് ബംഗാളിൽ നിന്നും നിലമ്പൂരിലേക്ക് ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടു വന്ന ഒരു കിലോ 850 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ മല്ലിക് അസദുള്ള, (53), ഭാര്യ ചാബില ബീവി (39) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളികൾ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്‍റുമാരെകുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരൻ ഐ.പി.എസ് ന് രഹസ്യ വിവരം ലഭിച്ചതിന്‍റെയടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി. പി. കെ. സന്തോഷിൻ്റെ നിർദ്ദേശപ്രകാരം നിലമ്പൂർ പോലീസും, ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ 9.00 മണിയോടെ നിലമ്പൂർ റെയിൽവേ സ്‌റ്റേഷനു സമീപം വെച്ചാണ് പ്രതികൾ പിടിയിലായത്.

അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ അവിടെ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജൻ്റുമാർക്ക് കൈമാറുകയാണ് പതിവ്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പനനടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. 3 വർഷത്തോളമായി ഇവർ നിലമ്പൂരിൽ താമസിച്ചു വരുന്നു. അസദുള്ള നിർമ്മാണ തൊഴിലാളിയാണ്. വിപണിയിൽ അര ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.

പാണ്ടിക്കാട് സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു

സിപിഓമാരായ ഉജേഷ്, സജേഷ്, അനസ്, ദീപ എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!