പാണ്ടിക്കാട് സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു

പാണ്ടിക്കാട് സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: പാണ്ടിക്കാട് സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു. പാണ്ടിക്കാട് കൊളപ്പറമ്പ് തൊണ്ടിയില്‍ അക്ബര്‍ സാദിഖ് (43) ആണ് ജിദ്ദയില്‍ മരിച്ചത്. രക്തസമ്മര്‍ദം വര്‍ധിച്ച് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ജിദ്ദ ഈസ്റ്റ് ഹോസ്പിറ്റലില്‍ ചികില്‍സയിൽ കഴിയുക ആയിരുന്നൂ. 20 വര്‍ഷമായി ജിദ്ദയിലുള്ള അക്ബര്‍ സാദിഖ് അറബ് വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അഹ്മദ് തൊണ്ടിയില്‍-ആമിന ദമ്പതികളുടെ മകനാണ്.ഭാര്യ: ഷാഹിന. മക്കള്‍: ലുബ്‌ന ഫര്‍ഹത്ത്, മുഹമ്മദ് ഷാഹിദ്, ഷഹബാസ് അമല്‍, റിന്‍ഷ. സഹോദരന്‍: നൈസല്‍.

നിയമ നടപടികള്‍ക്ക് ശേഷം മയ്യിത്ത് ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അനസ് എടത്തൊടിക മലപ്പുറം എഫ് സിയുമായി കരാർ ഒപ്പുവെച്ചു

Sharing is caring!