തിരൂരങ്ങാടിയിൽ ആധുനിക രീതിയിലുള്ള പൊതുശ്മശാനം; ബി ജെ പി സ്ഥാനാർഥിയുടെ വാ​ഗ്ദാനം

തിരൂരങ്ങാടിയിൽ ആധുനിക രീതിയിലുള്ള പൊതുശ്മശാനം; ബി ജെ പി സ്ഥാനാർഥിയുടെ വാ​ഗ്ദാനം

തിരൂരങ്ങാടി: പൊതുശ്മശാനവും, ശുദ്ധജലവും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളിലൂന്നി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.നിവേദിത സുബ്രഹ്മണ്യൻ്റെ പ്രചാരണം. തിരൂരങ്ങാടി നഗരസഭയിൽ പൊതു ശ്മശാനം വേണം എന്ന ആവശ്യത്തിന് ഏകദേശം 20 വർഷത്തെ പഴക്കമുണ്ട്. മൈലിക്കലിൽ ഗ്യാസിൽ പ്രവർത്തിക്കുന്ന ശ്മശാനം വേണമെന്ന് കോടതി വിധി വന്നിട്ടുപോലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് സ്ഥാനാർത്ഥി പറഞ്ഞു.

ശ്മശാനത്തിന് 75 ലക്ഷം രൂപ അനുവദിച്ചെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.പ്രാദേശിക ബി.ജെ.പി നേതൃത്വം വർഷങ്ങളായി ഉയർത്തുന്ന ഈ ആവശ്യം പ്രചാരത്തിനിടെ നഗരസഭയിൽ എത്തി നിവേദനമായി സ്ഥാനാർത്ഥി അഡ്വ. നിവേദിത സമർപ്പിച്ചു. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ നഗരസഭകൾ തയ്യാറാകണം. വികസനത്തിൻ്റെ ഗുണഫലങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് പ്രാദേശിക ഭരണകൂടമാണെന്നും. ജനങ്ങൾ ഉയർത്തുന്ന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുകയെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.

ഉച്ചയോടെ തിരൂരങ്ങാടിയിലെത്തിയ സ്ഥാനാർത്ഥി തുടർന്ന് പത്മശ്രീ കെ.ബി റാബിയയെ സന്ദർശിച്ചു. തൻ്റെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച് സാമൂഹിക, സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റാബിയയെ കണ്ട് സ്ഥാനാർത്ഥി അനുഗ്രഹം തേടി. ആയിരങ്ങളെ അക്ഷര ലോകത്തേക്ക് നയിച്ച റാബിയ സ്ത്രീ മുന്നേറ്റത്തിനായി പ്രവർത്തിക്കാൻ ആശിർവദിച്ചു.കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ ബിജെപി മത്സര രംഗത്തിറക്കിയതിൽ കെ.വി റാബിയ സന്തോഷം പ്രകടിപ്പിച്ചു.നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ അർഹമായ കൈകളിലാണ് പത്മശ്രീ എത്തുന്നതെന്ന് നിവേദിത ചൂണ്ടിക്കാട്ടി.

പൗരത്വ വിഷയത്തില്‍ നിലപാട് സ്വീകരിക്കാതെ കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങളെ കളിയാക്കുന്നു: മുഖ്യമന്ത്രി

തുടർന്ന് ആദ്യകാല ബിജെപി പ്രവർത്തകൻ രാഘവനെ സന്ദർശിച്ചു. പരപ്പനങ്ങാടി ചിൻമയ നഗറിൽ നടന്ന കുടുംബസംഗമത്തിൽ സ്ഥാനാർത്ഥി സംബന്ധിച്ചു.അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച സിപി ചന്ദ്രനെ കുടുംബ സംഗമത്തിൽ ആദരിച്ചു.മുണ്ടിയെൻകാവ്,കീഴ്ച്ചിറ, കോട്ടത്തറ എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.തുടർന്ന് കുന്നുംപുറത്ത് മുൻ കൗസിലർ അംബികയുടെ വീട്ടിലും അടിയന്തരാവസ്ഥയിൽ പൊലീസ് പീഡനം ഏറ്റ ഉള്ളരി വേലായുധൻ്റെ വീട്ടിലും കുടുംബ സംഗമം നടന്നു.BJP മണ്ഡലം പ്രസിഡന്റ് ശ്രീരാഗ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് രമ്യ ലാലു,മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷൈലജ,മണ്ഡലം വൈസ് പ്രസന്ന ബൈജു,മുൻ കൗസിലർ അംബിക , ശിവദാസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

രണ്ടര വയസുകാരിയുടെ മരണം മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പിതാവ് കസ്റ്റഡിയിൽ

Sharing is caring!