പൗരത്വ വിഷയത്തില്‍ നിലപാട് സ്വീകരിക്കാതെ കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങളെ കളിയാക്കുന്നു: മുഖ്യമന്ത്രി

പൗരത്വ വിഷയത്തില്‍ നിലപാട് സ്വീകരിക്കാതെ കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങളെ കളിയാക്കുന്നു: മുഖ്യമന്ത്രി

മലപ്പുറം: പൗരത്വ ഭേദഗതി നിയമ ചട്ടങ്ങള്‍ നിലവില്‍ വന്നിട്ടും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതെ മാധ്യമങ്ങളോട് ചിരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്ത് വേദനിക്കുന്ന മതന്യൂനപക്ഷങ്ങളെ കളിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍’ എന്ന പ്രമേയത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ രാജ്യത്തെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഈ കരിനിയത്തിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ മുന്‍നിരയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ദിനേശ്, ഉമ്മര്‍ സുല്ലമി, ഡോ. ഫസല്‍ ഗഫൂര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സബാഹ് പുല്‍പ്പറ്റ, വി.പി അനില്‍, കെ.കെ തങ്ങള്‍ വെട്ടിച്ചിറ, ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, മന്ത്രി വി. അബ്ദുറഹ്‌മാന്‍, പാലോളി മുഹമ്മദ് കുട്ടി, എ.പി അബ്ദുല്‍ വഹാബ്, അഹമ്മദ് ദേവര്‍കോവില്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ സംസാരിച്ചു. പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ് ഹംസ, മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി വസീഫ്, വയനാട് മണ്ഡലം സ്ഥാനാര്‍ഥി ആനി രാജ എന്നിവര്‍ സംബന്ധിച്ചു.രണ്ടര വയസുകാരിയുടെ മരണം മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പിതാവ് കസ്റ്റഡിയിൽ

Sharing is caring!