രണ്ടര വയസുകാരിയുടെ മരണം മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പിതാവ് കസ്റ്റഡിയിൽ

രണ്ടര വയസുകാരിയുടെ മരണം മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പിതാവ് കസ്റ്റഡിയിൽ

കാളികാവ്: രണ്ടര വയസുകാരിയുടെ മരണത്തിൽ പിതാവിനെ കസ്റ്റഡിയിലെടുത്ത് കരുളായി പോലീസ്. ഉദരപൊയിലിലെ നസ്‌റിൻ്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്ക് തലയ്ക്കും, നെഞ്ചിനും മർദനമേറ്റെന്ന് തെളി‍ഞ്ഞിട്ടുണ്ട്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം. ഇതിന് പുറമേ കുട്ടിയുടെ വാരിയെല്ലും പൊട്ടിയിട്ടുണ്ട്.

ഇപ്പോൾ ആസ്വഭാവിക മരണത്തിനു മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!