പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സൗഹൃദ ഇഫ്താർ

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സൗഹൃദ ഇഫ്താർ

മലപ്പുറം: ജാതി മത വ്യത്യാസമില്ലാതെ ഒരു ഗ്രാമത്തിലെ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സൗഹൃദ ഇഫ്താർ. ജമാഅത്തെ ഇസ്‌ലാമി മുണ്ടിതൊടിക വനിതാ ഘടകം ആണ് 900ത്തോളം പേർ പങ്കെടുത്ത സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചത്. മുണ്ടിതൊടിക ഗ്രാമത്തിലെ നാനൂറോളം കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇവിടെ വനിതകൾക്ക് മാത്രമായി സൗഹൃദ ഇഫ്താർ നടന്നുവരുന്നുണ്ട്.

ജാതി മതഭേദമന്യേ എല്ലാവർക്കും ഒന്നിച്ചിരിക്കാൻ കഴിയുന്നുവെന്നത് ഇത്തരം ഇഫ്താറുകളുടെ പ്രത്യേകതയാണെന്നും സൗഹൃദം കെട്ടു പോകുന്ന കാലത്ത് ഒന്നിച്ചിരിക്കാൻ കഴിയുന്ന വേദികൾ വളരെ പ്രധാനമാണെന്നും സംഘാടകർ അറിയിച്ചു.

ചരിത്ര കഥകള്‍ പാടിപ്പറഞ്ഞ് ഒരു പകല്‍; പ്രൗഢമായി മഅദിന്‍ അക്കാദമിയിലെ കിസ്സ പാടിപ്പറയല്‍

ജുവൈരിയ ടീച്ചർ, ആയിഷ ടീച്ചർ, ഉമൈറ, ജുവൈരിയ, ഫാസില, സാജിത, താഹിറ. പി, ഫസ്ന, ജംഷീന, ഹഫ്സത്ത് ഖാലിദ്, ജുമൈല, ഫസീല, നഫീസ ഉമ്മർ, ഹഫ്‌സത് അലി, സീനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Sharing is caring!