ഭൂമി നൽകാമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്; 314 ദിവസം നീണ്ട ബിന്ദു വൈലാശ്ശേരിയുടെ നിരാഹാര സമരം അവസാനിച്ചു

ഭൂമി നൽകാമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്; 314 ദിവസം നീണ്ട ബിന്ദു വൈലാശ്ശേരിയുടെ നിരാഹാര സമരം അവസാനിച്ചു

നിലമ്പൂർ: ബിന്ദു വൈലാശേരിയുടെ നേതൃത്വത്തില്‍ 314 ദിവസമായി നടത്തിയ ആദിവാസി ഭൂസമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം ആദിവാസികള്‍ക്ക് 50 സെന്റ് ഭൂമി നല്‍കാമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഉറപ്പ് കൊടുത്തതോടുകൂടിയാണ് ഭൂ സമരം അവസാനിപ്പിച്ചത്.

സമരസമിതി നേതാവ് ബിന്ദു വൈലാശേരിയുമായി കലക്ടര്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് ധാരണയായത്. പ്രമുഖ ആക്ടീവിസ്റ്റ് ഗ്രോ വാസു, സമരസമിതി നേതാക്കളായ ഗിരിദാസ്, വിജയന്‍, മജീദ് ചാലിയാര്‍ എന്നിവര്‍ തുടര്‍ ചര്‍ച്ചക്കായി കലക്ടറേറ്റില്‍ എത്തി അന്തിമ രൂപരേഖയുണ്ടാക്കി. ഇവര്‍ക്ക് കലക്ടര്‍ ധാരണാ പത്രം കൈമാറി. ഇതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

​ഗ്രോ വാസു കൈമാറിയ കരിക്കിൻ വെള്ളം കുടിച്ചാണ് ബിന്ദു നിരാഹാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് 150ഓളം ആദിവാസി കുടുംബങ്ങൾ ഐ ടി ഡി പി ഓഫിസിന് മുന്നിൽ ഭൂമി ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ഇതോടൊപ്പം ബിന്ദു തന്റെ നിരാഹാര സമരവും ആരംഭിച്ചു. പലവട്ടം ആരോ​ഗ്യം മോശമായപ്പോഴും സമരം അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. സർക്കാരിന്റെ ശ്രദ്ധയിൽ പലവട്ടം വിഷയം അവതരിപ്പിച്ചെങ്കിലും സമരക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിച്ചിരുന്നില്ല. ഒടുവിൽ കലക്ടറുമായി നടത്തിയ ചർച്ചയിൽ ഒരേക്കറിന് പകരം 50 സെന്റ് ഭൂമി ഓരോ ആദിവാസി കുടുംബത്തിനുമെന്ന ധാരണയിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Sharing is caring!