കൊണ്ടോട്ടിയിൽ വിദ്യാർഥിയെ കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടിയിൽ വിദ്യാർഥിയെ കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി: കോളേജ് വിദ്യാര്‍ത്ഥിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇഎംഇഎ കോളജില്‍ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം.

മറ്റൊരു കോളേജില്‍ പഠിക്കുന്ന ഇക്ബാല്‍ എന്ന വിദ്യാര്‍ഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ചാണു താമസം. ഇക്ബാല്‍ ഇന്നലെ താമസിക്കാന്‍ എത്തിയിരുന്നില്ല. ഇന്നു രാവിലെ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍

Sharing is caring!