റമദാനിലെ ആത്മീയ ചൈതന്യം നിലനിർത്തുക: സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ

റമദാനിലെ ആത്മീയ ചൈതന്യം നിലനിർത്തുക: സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി (ഹിദായ നഗർ): വിശുദ്ധ റമദാനിൽ വിശ്വാസികൾ കൈവരിച്ച ആത്മീയ ചൈതന്യം നിലനിർത്തണമെന്നും ഭക്തിയുള്ളവരാവണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയിലെ റമദാൻ പ്രഭാഷണത്തിൻ്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവി സ്നേഹവും സഹായ മനസ്കതയും പുലർത്താൻ എല്ലാവരും തയ്യാറാകണമെന്നും വ്രതവിശുദ്ധിയുടെ നാളുകൾ ആരാധനകൾ കൊണ്ട് ധന്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദാറുൽഹുദാ ട്രഷറർ കെ.എം സൈദലവി ഹാജി പുലിക്കോട് അധ്യക്ഷനായി. ഇബ്റാഹിം ഖലീൽ ഹുദവി കാസർഗോഡ് മുഖ്യപ്രഭാഷണം നടത്തി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, യു. ശാഫി ഹാജി ചെമ്മാട്, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, ഹംസ ഹാജി മൂന്നിയൂർ, ഇബ്രാഹിം ഫൈസി തരിശ് തുടങ്ങിയവർ സംബന്ധിച്ചു.

നാളെ കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സിംസാറുൽ ഹഖ് ഹുദവി പ്രസംഗിക്കും. സമാപന ദിവസമായ നാളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണവും നിർവഹിക്കും.

കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ മർദനം

Sharing is caring!