കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ മർദനം

കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ മർദനം

കാളികാവ്: കാളികാവിൽ പിതാവിന്റെ അക്രമത്തിൽ രണ്ട വയസുകാരിക്ക് പരുക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ചാഴിയോട് സ്വദേശി തൊണ്ടിയിൽ ജുനൈദിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. .മർദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാടുള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ ഉള്ളതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ ഫർഷാനയാണ് സംഭവത്തിൽ പരാതി നൽകിയത്. മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടര വയസുകാരി മകളേയും ഇവരുടെ ഒരു വയസുള്ള രണ്ടാമത്തെ കുട്ടിയേയും ജുനൈദ് ബൈക്കി കയറ്റി കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ മൂത്ത കുട്ടിക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു. കാരണം അന്വേഷണിച്ചപ്പോൾ കുട്ടിയാണ് പിതാവ് മർദിച്ച കാര്യം വെളിപ്പെടുത്തിയത്.

അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദ​ഗ്ധ ചികിൽസ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

റിയാസ് മൗലവി വധക്കേസ് സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി

Sharing is caring!