ബി ജെ പി സ്ഥാനാർഥിക്ക് മുന്നിൽ മോദിയുടെ നേട്ടങ്ങൾ അവതരിപ്പിച്ച് കോളനി നിവാസികൾ

ബി ജെ പി സ്ഥാനാർഥിക്ക് മുന്നിൽ മോദിയുടെ നേട്ടങ്ങൾ അവതരിപ്പിച്ച് കോളനി നിവാസികൾ

മലപ്പുറം: വീടില്ലായിരുന്നു വീടായി, ശൗചാലയമില്ലായിരുന്നു അതായി, വൈദ്യുതിയായി, കുടിവെള്ളമായി, വൈദ്യുതോപകരങ്ങളായി, വിദ്യാഭ്യാസങ്ങളായി, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി, പാചകത്തിന് ഗ്യാസായി ഇങ്ങനെ മോദിസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഒരോന്നായി നിറവേറ്റിത്തന്നുവെന്ന് വോട്ട് അഭ്യർഥിച്ചെത്തിയ മലപ്പുറം എൽ ഡി എ സ്ഥാനാർഥി എം അബ്ദുൽ സലാമിനോട് മൂനാടി ആദിവാസി എസ്ടി കോളനി മൂപ്പന്‍ കൃഷ്ണനും ഭാര്യ കുറുമ്പിയും. വികസനം വാക്കില്‍ മാത്രം ഒതുങ്ങിയിരുന്ന കാലത്തില്‍ നിന്നും തികച്ചും വ്യസ്തമായിരുന്നു മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10വര്‍ഷത്തെ പ്രവര്‍ത്തനമെന്നത് ഒരു ഉദാഹരണമായി മാറുകയാണ് മൂനാടി ആദിവാസി കോളനിയെന്ന് ബി ജെ പി പറഞ്ഞു.

17 കുടുംബങ്ങള്‍ താമസിക്കുന്ന വനവാസി കോളനിയിലുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം തങ്ങളുടെ ജീവിത സൂചിക മാറ്റിയ മായാജാലമായാണ് കാണുന്നത്. മോദിയുടെ സ്ഥാനാര്‍ത്ഥിയാണ് തങ്ങളുടെ സ്ഥലത്ത് എത്തിയതെന്ന് അറിഞ്ഞ് കോളനിക്കാര്‍ ഒന്നടങ്കം അബ്ദുള്‍ സലാമിനെ സ്വീകരിക്കാന്‍ എത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ സന്ദര്‍ശനം കുടുംബയോഗത്തിലേക്ക് വഴിമാറുന്ന കാഴ്ച്ചയാണ് പിന്നീടുണ്ടായത്. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസനങ്ങള്‍ എന്നിവയെകുറിച്ച് അബ്ദുള്‍ സലാം കോളനിക്കാരോട് വിവരിച്ചു. തുടര്‍ന്നും മോദി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാകണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് അബ്ദുള്‍ സലാം കോളനിയില്‍ നിന്നും ഇറങ്ങിയത്.

എപ്പിക്കാട് ടൗണില്‍ വസ്ത്ര മനുഫക്ച്ചറിങ് കമ്പനിയില്‍ എത്തിയ സ്ഥാനാര്‍ത്ഥി ജീവനക്കാരോട് സംവദിച്ചു. പൂശാലിപ്പടി ഉണ്ണികൃഷ്ണന്‍ കുന്നുമ്മലിന്റെ വീട്ടില്‍ സന്ദര്‍ശിച്ചു. എടപ്പറ്റ പഞ്ചായത്ത് കാര്യാലയം സന്ദര്‍ശിച്ച് ജീവനക്കാരോട് വോട്ട് അഭ്യര്‍ത്ഥിച്ചു. തമ്പാനങ്ങാടിയില്‍ നടന്ന കുടുംബയോഗം സംസ് വൈസ് പ്രസി വി വി രാജൻ ഉദ്ഘാടനം ചെയ്തു.

കെഎംസിടി ക്യാമ്പസിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് എസ്എഫ്ഐ – എംഎസ്എഫ് പ്രവർത്തകർ വിലക്ക് ഏർപ്പെടുത്തിയെന്ന് ബി ജെ പി

സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി. ഉണ്ണി, പാണ്ടിക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ബീരാന്‍ അന്‍സാരി, മഞ്ചേരി മണ്ഡലം പ്രസിഡന്റ് ടി.എച്ച്. ഷരീഫ്, ജനറല്‍ സെക്രട്ടറി പ്രമോദ്, ആര്‍എല്‍ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പൂള തൊടിയില്‍ ശിവദാസന്‍, പാണ്ടിക്കാട് ജനറല്‍ സെക്രട്ടറി എ. ഹരിദാസ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Sharing is caring!