വണ്ടൂരിൽ മരുമകൻ അമ്മായി അമ്മയെ വെട്ടി കൊലപ്പെടുത്തി

വണ്ടൂരിൽ മരുമകൻ അമ്മായി അമ്മയെ വെട്ടി കൊലപ്പെടുത്തി

വണ്ടൂര്‍: നടുവത്ത് മധ്യവയസ്‌ക മരുമകന്റെ വെട്ടേറ്റ് മരിച്ചു. ചേന്ദംകുളങ്ങരയില്‍ വരിച്ചാലില്‍ സല്‍മത്ത് (52) ആണ് ഇന്ന് വൈകുന്നേരം മരിച്ചത്. സല്‍മത്തിന്റെ മകള്‍ സജ്‌നയുടെ ഭര്‍ത്താവ് കല്ലിടുമ്പ് സമീര്‍ (36) ആണ് വെട്ടിയതെന്നു പോലീസ് പറഞ്ഞു. ഇവര്‍ എല്ലാവരും ഒരുമിച്ചാണ് താമസം.

തലക്ക് ഗുരുതര വെട്ടേറ്റ സല്‍മത്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചുവീണു. സ്ഥലത്തെത്തിയ വണ്ടൂര്‍ പോലീസ് സമീറിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു രാത്രി അറസ്റ്റ് രേഖപ്പെടുത്തി. സല്‍മത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. സമീര്‍ നിരന്തരം ഭാര്യയെയും മക്കളെയും അമ്മായി അമ്മയെയും ഉപദ്രവിക്കുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഭാര്യ സജ്‌നയെയും കൊല്ലപ്പെട്ട സല്‍മത്തിനെയും ഉപദ്രവിക്കുന്നതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസില്‍ സ്ഥിരമായി പരാതി ഉണ്ടാകാറുണ്ട്. പ്രതി സ്ഥിരമായി മദ്യപിക്കുന്ന ആളാണ്. നിലമ്പൂര്‍ ഡിവൈഎസ്പി ടി.എം. വര്‍ഗീസ്, വണ്ടൂര്‍ സിഐ എ. അജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്നേഹം വാക്കുകളിൽ മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

Sharing is caring!