കെ എസ് ആർ ടി സി ബസിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച സംഘം അറസ്റ്റിൽ

കെ എസ് ആർ ടി സി ബസിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച സംഘം അറസ്റ്റിൽ

എടപ്പാൾ: എടപ്പാളിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ്റെ സ്വർണാഭരണങ്ങൾ കവർന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  എറണാകുളം പള്ളുരുത്തി സ്വദേശികളായ നിസാർ എന്ന ജോയ് (50), നെല്ലിക്കൽ നൗഫൽ (34), കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി നാലേരി ജയാനന്ദ് എന്ന ബാബു (61) എന്നിവരാണ് കേസിലെ പ്രതികൾ.  തൃശ്ശൂരിലെ മൊത്തവ്യാപാര സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിലെ ജിബിൻ എന്ന ജീവനക്കാരനിൽ നിന്ന് ഒരു കോടി രൂപയുടെ ആഭരണങ്ങളാണ് ഇവർ തട്ടിയെടുത്തത്.

തിരൂരിലെ ഒരു ജ്വല്ലറിയിൽ വിൽപനയ്ക്കായാണ് ജിബിൻ ആഭരണങ്ങൾ കൊണ്ടുവന്നത്.  മോഷണം നടക്കുമ്പോൾ ഇയാളുടെ ബാഗിൽ 1512 ഗ്രാം ആഭരണങ്ങൾ ഉണ്ടായിരുന്നു.

വളാഞ്ചേരിയിൽ നിന്നാണ് മോഷ്ടാക്കൾ ബസിൽ കയറിയത്. ജിബിൻ കുറ്റിപ്പുറനിന്നും.  ബസ് എടപ്പാളിലെത്തിയപ്പോഴാണ് സ്വർണം മോഷ്ടിച്ച വിവരം ജിബിൻ അറിയുന്നത്.  ബസ് എടപ്പാളെത്തിയപ്പോൾ സീറ്റിൽ ഇരിക്കാൻ നോക്കുമ്പോഴാണ് ബാഗിൻ്റെ സിമ്പ് തുറന്നിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

വിവിധ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസിൽ തുമ്പുണ്ടാക്കിയത്.  സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പരിശോധന നടത്തി.  ബാഗിൽ സ്വർണമുണ്ടെന്നത് മോഷ്ടിക്കുന്നതിന് മുന്നേ ഇവർക്കറിയില്ലായിരുന്നു. ഇത് ആസൂത്രിതമായ കവർച്ചയല്ല.  പ്രതികളിൽ നിന്ന് 724 ഗ്രാം സ്വർണം കണ്ടെടുത്തതായും കവർച്ച ചെയ്ത സ്വർണം വിറ്റ 23.89 ലക്ഷം രൂപ പിടിച്ചെടുത്തതായും തിരൂർ ഡിവൈഎസ്പി ഇ ബാലകൃഷ്ണൻ പറഞ്ഞു.

ചങ്ങരംകുളത്തെ ജിം ട്രെയിനറെ ജിമ്മിൽ കയറി മർദിച്ചു

ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ വലയിലാക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗോൾഡ് സ്ഥാപനത്തിൻ്റെ ഉടമ നിധിൻ പറഞ്ഞു.  തൻ്റെ ജീവനക്കാരനായ ജിബിനിലും പോലീസിലും തനിക്ക് വിശ്വാസമുണ്ടെന്നും അത് മോഷ്ടാക്കളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റിപ്പുറത്തും പരിസരങ്ങളിലും പോക്കറ്റടിയിൽ ഏർപ്പെട്ടിരുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.  എന്നാൽ, ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.  ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പെരുമ്പടപ്പ്, കുറ്റിപ്പുറം, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകളുടെ കീഴിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Sharing is caring!