പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഫൈറ്റോ ടെക്‌നോളജി; അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഫൈറ്റോ ടെക്‌നോളജി;  അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

തേഞ്ഞിപ്പലം: പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കുന്നതില്‍ സസ്യങ്ങളുപയോഗിച്ചുള്ള സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര ഫൈറ്റോ ടെക്‌നോളജി സമ്മേളനം. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഐ.പി.സി. കോ – ഓര്‍ഡിനേറ്റര്‍മാരായ ഡോ. ഓം പര്‍കാശ് ധാംകര്‍, ഡോ. ജോസ് ടി. പുത്തൂര്‍, ഐ.പി.സി. പ്രസിഡന്റ് ഡോ. ബാര്‍ബറ സീബ് തുടങ്ങിയവര്‍ സംസാരിച്ചു.

19 രാജ്യങ്ങളില്‍ നിന്നായി 250-ഓളം ശാസ്ത്രജ്ഞരും ഗവേഷകരുമാണ് പങ്കെടുക്കുന്നത്. ആവാസവ്യവസ്ഥാ സേവനങ്ങള്‍ നല്‍കുന്നതിന് സസ്യങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫൈറ്റോടെക്നോളജി. ‘സുസ്ഥിര പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്ക്കും ഫൈറ്റോ ടെക്‌നോളജി’ എന്ന വിഷയത്തില്‍ നൂറോളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. യുദ്ധാനന്തര മാലിന്യങ്ങളായ ടി.എന്‍.ടി., ആര്‍.ഡി.എക്‌സ്. എന്നിവയെ ചെടികളുടെ സഹായത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതി നെക്കുറിച്ചുള്ള ഗവേഷണത്തിന് 2024-ലെ മില്‍ട്ടണ്‍ ഗോര്‍ഡന്‍ അവാര്‍ഡ് നേടിയ ഇന്റര്‍നാഷ്ണല്‍ ഫൈറ്റോ ടെക്‌നോളജി സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. എലിസബത്ത് ലൂസി റൈലോട്ട് മുഖ്യപ്രഭാഷണം നടത്തി. കാന്‍സാസ് സര്‍വകലാശാല പ്രൊഫസര്‍ വരപ്രസാദ് പരിസ്ഥിതിയെയും ജീവജാലങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കലാമണ്ഡലത്തിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. കാലാവസ്ഥാ വ്യതിയാനവും കാര്‍ബണ്‍ സ്വാംശീകരണവും, നാനോകണങ്ങളും സസ്യങ്ങളുടെ ഇടപെടലും തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്ര സംവാദങ്ങള്‍ നടക്കും. 24-നാണ് സമാപനം.

യുദ്ധാനന്തര മാലിന്യങ്ങൾ നേരിടാൻ ഫൈറ്റോളജി

യുദ്ധാനന്തര മാലിന്യങ്ങളായ ടി.എന്‍.ടി., ആര്‍.ഡി.എക്‌സ്. എന്നിവയെ ചെടികളുടെ സഹായത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് 2024-ലെ മില്‍ട്ടണ്‍ ഗോര്‍ഡന്‍ അവാര്‍ഡ് നേടിയ ഇന്റര്‍നാഷ്ണല്‍ ഫൈറ്റോ ടെക്‌നോളജി സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. എലിസബത്ത് ലൂസി റൈലോട്ട് മുഖ്യപ്രഭാഷണം നടത്തി. യുദ്ധസ്ഥലങ്ങളിൽ കൂടുതലായി കാണുന്ന ഇത്തരം രാസവസ്തുക്കൾ മണ്ണും വെള്ളവും മലിനമാക്കുന്നതിനും കാൻസർ പോലുള്ള മാരകരോഗങ്ങൾ വർധിപ്പിക്കുന്നതിനും കാരണമാകുന്നു. യു.എസ്സിൽ മാത്രം പത്ത് ദശ ലക്ഷം ഹെക്ടറിലധികം സൈനിക ശ്രേണികളിൽ ടി.എൻ.ടി. – ആർ.ഡി.എക്സ് മലിനീകരണം നിലനിൽക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാനായി നടത്തുന്ന ഓക്സിഡേഷൻ, ആഗിരണം, കെമിക്കൽ റിഡക്ഷൻ എന്നിവ ചെലവേറിയതും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്. അടുത്ത കാലത്ത് ഉപയോഗിച്ച് തുടങ്ങിയ ഫൈറ്റോറെമഡിയേഷൻ സാങ്കേതിക വിദ്യ താരതമ്യേന ചെലവ് കുറഞ്ഞതും സൗഹൃദപരവുമാണെന്നും ഡോ. എലിസബത്ത് ലൂസി റൈലോട്ട് പറഞ്ഞു.

കെ എസ് ആർ ടി സി ബസിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച സംഘം അറസ്റ്റിൽ

Sharing is caring!