ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ ദേശീയ ബോധം വളർത്താൻ ലക്ഷ്യമിട്ട് യൂത്ത് പാർലമെന്റ്

ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ ദേശീയ ബോധം വളർത്താൻ ലക്ഷ്യമിട്ട് യൂത്ത് പാർലമെന്റ്

പൂക്കോട്ടുംപാടം: കേന്ദ്ര സർക്കാരിന്റെ പാർലമെൻ്ററി കാര്യമന്ത്രാലയത്തിൻ്റെ ദേശീയ യൂത്ത് പാർലമെൻ്റ് പദ്ധതിയുടെ ഭാഗമായി പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ യൂത്ത് പാർലമെൻ്റ് സംഘടിപ്പിച്ചു. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് പാർലമെൻ്റ് ചിത്രീകരിച്ചത്.

വിദ്യാർത്ഥികളിൽ പാർലമെൻ്ററി ജനാധിപത്യ സമ്പ്രദായങ്ങൾ പരിചയപ്പെടുത്താനും കുട്ടികളിൽ ദേശീയ ബോധം വളർത്താനുമാണ് കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രാലയം യൂത്ത് പാർലമെൻ്റ് കിഷോർസഭ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻഎ കരീം ഉദ്ഘാടനം ചെയ്തു .ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയതയും മതേതരത്വവും ഉയർത്തിപ്പിടിക്കാൻ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജറും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ചെയർമാനുമായ എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. അമരമ്പലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.സുജാത പരിപാടിയിൽ സംബന്ധിച്ച് വിശകലനം നടത്തി.

സ്കൂൾ ചെയർമാൻ എം. കുഞ്ഞിമുഹമ്മദ് പാർലമെൻ്റ് പ്രതിനിധികളെ അനുമോദിച്ചു പ്രിൻസിപ്പാൾ പി കെ ബിന്ദു , കോർഡിനേറ്റർ നിഷ സുധാകരൻ സാമൂഹ്യ ശാസ്ത്രാധ്യാപകരായ കെ ടി ചന്ദ്ര , ജാൻസി ശ്രീനിവാസൻ , പാർലമെൻ്റ് സ്പീക്കറായി പി മെസൈൻ പ്രധാനമന്ത്രിയായി ലിഫിൻ ഫാരിസ് , പ്രതിപക്ഷ നേതാവായി എം . അനാമിക , സെക്രട്ടറി ജനറലായി ആതിൽ ഷാൻ വിവിധ വകുപ്പ് മന്ത്രിമാരായി അനൂജ ശിവകുമാർ , വി . അബിൻ , അഥിനി ആർ കുമാർ , റഷ ഫാത്തിമ , അനന്തജിത് കൃഷ്ണ , പ്രതിപക്ഷ അംഗങ്ങളായി ഗൗരി നന്ദ , നേഹ രാജേഷ് , തേജാ ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു . വാത പ്രദിവാദങ്ങളും ബില്ലവതരണവും അവിശ്വാസ പ്രമേയവും സഭാന്തരീക്ഷം ശബ്ദമുഖരിതമാക്കി.

ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

പങ്കെടുത്തവർക്കും ആധ്യാപകർക്കും ഇന്ത്യാ ഗവൺമെന്റ് പാർലമെൻ്ററി കാര്യമന്ത്രാലയത്തിൻ്റെ സാക്ഷ്യപത്രം ലഭിക്കും പരിപാടിയുടെ തത്സമയ ചിത്രീകരണം മന്ത്രാലയത്തിന് അയച്ച് കൊടുക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

Sharing is caring!