ചങ്ങരംകുളത്തെ ജിം ട്രെയിനറെ ജിമ്മിൽ കയറി മർദിച്ചു

ചങ്ങരംകുളത്തെ ജിം ട്രെയിനറെ ജിമ്മിൽ കയറി മർദിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സിയോൻ ഫിറ്റ്‌നസ് ക്ലബ്ബിലെ ട്രെയിനറെ 15 ഓളം വരുന്ന ആളുകൾ മർദ്ധിച്ചതായി പരാതി. ഒതളൂർ സ്വദേശി പയ്യപ്പുറത്ത് വീട്ടിൽ മുനീറിന് (38) ആണ് പരുക്ക് പറ്റിയത്.

ഞായറാഴ്ച ഉച്ചയോടെ ഓണം ആഘോഷത്തിന്റെ ഭാഗമായി ജിമ്മിൽ സംഘടിപ്പിച്ച പരിപാടിക്ക് ഇടയിലേക്ക് ആണ് അക്രമി സംഘം കടന്നു വന്നത്. ക്ലബ്ബിലെ വൈദ്യുതി വിച്ഛേദിച്ചതിനുശേഷം ആണ് അക്രമം നടത്തിയത്. ക്ലബ്ബിലെ ഡമ്പൽസ് കൊണ്ട് അക്രമി സംഘം അക്രമിക്കുകയായിരുന്നുവെന്ന് മുനീർ പറഞ്ഞു. സാമ്പത്തിക ഇടപാട് മുൻപ് ഉണ്ടായിരുന്നു എന്നാൽ അത് എല്ലാം ക്ലിയർ ആക്കിയിരുന്നു. അതിൽ പെട്ട ആൾ ഈ അക്രമി സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് മുനീർ പറഞ്ഞു. അക്രമത്തിൽ പരുക്ക് പറ്റിയ മുനീർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

എടപ്പാളിൽ ബസ് യാത്രക്കാരനിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണം കവർന്നു

Sharing is caring!