റെയില്‍വെ പരീക്ഷക്ക് മുസ് ലിം യൂത്ത് ലീഗ് സൗജന്യ ഓറിയന്‍റേഷന്‍
മലപ്പുറം: നിരവധി തൊഴിൽ അവസരങ്ങളുള്ള ഇന്ത്യൻ റെയില്‍വെയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാത്ഥികള്‍ക്ക് ഓറിയന്‍റേഷന്‍ ക്ലാസുമായി മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി. സ്റ്റേഷന്‍ മാസ്റ്റര്‍ തൊട്ട് വ്യത്യസ്ഥ കാറ്റഗറികളിലായി വന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 20 ന് അവസാനിച്ചിരുന്നു. ഇതിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കും ഈ മാസം 30 വരെ അപേക്ഷിക്കാനുള്ള അവസരങ്ങളിലേക്കും യുപിഎസ്.സി, മറ്റു ബോര്‍ഡ് എക്സാമുകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമായാണ് സൗജന്യ ഓറിയന്‍റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 25 വെള്ളി വൈകുന്നേരം 4 മണിക്ക് മലപ്പുറം ഖാഇദെ മില്ലത്ത് സൗധത്തിലാണ് ക്ലാസ്.റിട്ടേർഡ് ഉദ്യോഗസ്ഥൻ വി അബ്ദുറഹിമാന്‍ ക്ലാസിന് നേതൃത്വം നല്‍കും. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാത്ഥികള്‍ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കായി 9142022620 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഇലക്ഷൻ കമ്മീഷണർക്ക് പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




