സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്നേഹം വാക്കുകളിൽ മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്നേഹം വാക്കുകളിൽ മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്നേഹം വാക്കുകളിൽ മാത്രമാണെന്നും പ്രവർത്തിയിൽ ഇല്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് തോറ്റതിനുശേഷം റിയാസ് മൗലവി വധക്കേസ് നന്നായി നടത്തി എന്നു പറയുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന് വാക്ക് ഒന്നും പ്രവർത്തി മറ്റൊന്നുമാണ്. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് അവർ പറയുന്നു. പൗരത്വ നിയമം യുഡിഎഫും നടപ്പാക്കില്ല. ഇത്തരം വിഷയങ്ങളിൽ വർത്തമാനം അല്ലാതെ പ്രവർത്തിയിൽ യാതൊന്നും കാണുന്നില്ല.

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. കോടതി എണ്ണിയെണ്ണി അന്വേഷണത്തിലെ വീഴ്ചകളെ പറ്റി പറഞ്ഞിട്ടുണ്ട്. നിസ്സാര കേസുകളിൽ യുഎപിഎ ചുമത്തുന്ന കേരള സർക്കാർ ഈ കേസിൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അന്വേഷണമോ പ്രോസിക്യൂഷനോ വേണ്ട രീതിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെറുകരയിലെ പ്രവാസി സൗദി അറേബ്യയിൽ മരണപ്പെട്ടു

Sharing is caring!