സ്കൂൾ കായിക മേളയിൽ അത്ലറ്റുകൾക്ക് സഹായഹസ്തവുമായി ടി ഡി ആർ എഫ്
തേഞ്ഞിപ്പലം: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സന്നദ്ധ സേവനവുമായി താലൂക്ക് ദുരന്ത നിവാരണ സേന TDRF വളണ്ടിയർമാർ, ആമ്പുലൻസ് സർവ്വീസ് അടക്കം 25 ലേറെ വളണ്ടിയർമാർ മൂന്ന് ദിനങ്ങളിലായി സേവനം ചെയ്തു. വിദ്യാർത്ഥിനികളെ പരിചരിക്കാൻ വനിത വളണ്ടിയർമാരും ടീമിൽ അംഗങ്ങളായിരുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ സിന്തറ്റിക് ഗ്രൗണ്ടിൽ നിരവധി വിദ്യാർത്ഥികൾക്കാണ് ടി ഡി ആർ എഫ് സഹായം ലഭ്യമായത്.
മസിൽ പിടുത്തം വേദന , തളർച്ച ശ്വാസ തടസം , തുടങ്ങി നിരവധി പരിക്കുകളോടെ ട്രാക്കിൽ വീഴുന്ന മത്സരാർത്ഥികളെയാണ് ടി ഡിആർഎഫിന്റെ സ്നേഹകരം താങ്ങിയെടുത്ത് ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. രാവിലെ 6 മണി മുതൽ മത്സരം അവസാനിക്കുന്നതുവരെ ടി ഡി ആർ എഫ് വളണ്ടിയർമാർ ഗ്രൗണ്ടിൽ സേവനം ചെയ്യുന്നുണ്ട്.
തിരൂർ സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




