പെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ നിന്ന് കാലിക്കറ്റ് സർവകലാശാല പിൻമാറി
തേഞ്ഞിപ്പാലം: ഈദുൽ ഫിത്വർ ദിനങ്ങളിൽ പരീക്ഷ നടത്താനുള്ള നീക്കത്തിൽനിന്ന് കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവൻ പിന്മാറി. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ നാല് വർഷമായി പെരുന്നാൾ ദിനങ്ങളിൽ പരീക്ഷ നടത്തുന്നത് പതിവായതോടെ എം.എസ്.എഫും അധ്യാപക സംഘടനയായ സി.കെ.സി.ടി ഉൾപ്പെടെയുള്ളവരും കടുത്ത പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതേതുടർന്നാണ് തീരുമാനം മാറ്റിയത്.
അതേസമയം അന്നേ ദിവസം പരീക്ഷ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നായിരുന്നു കൺട്രോളറുടെ ന്യായീകരണം. ഈ ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി അറിയിപ്പ് വന്നതോടെ ഈ വാദം പൊളിഞ്ഞു. തുടർന്നും സർക്കാർ ഔദ്യോഗിക കലണ്ടറിൽ അവധിയുള്ള ആഘോഷ ദിവസങ്ങളുടെ തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തുകയില്ലെന്നും സർവ്വകലാശാല അറിയിച്ചു. മുസ്‌ലിം ലീഗ് എം.എൽ.എമാരും മുസ്‌ലിംലീഗ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ചർച്ചകൾക്ക് നേതൃത്വം നൽകി.
കൊണ്ടോട്ടിയിൽ വിദ്യാർഥിയെ കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]