മഅ്ദിനിയുടെ ആരോ​ഗ്യനില മോശമായി തുടരുന്നു, പ്രാർഥിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

മഅ്ദിനിയുടെ ആരോ​ഗ്യനില മോശമായി തുടരുന്നു, പ്രാർഥിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ നാല്പത് ദിവസത്തോളമായി അദ്ദേഹം വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ ആണ്. കഴിഞ്ഞ ദിവസം ശക്തമായ ശ്വാസതടസ്സത്തെ തുടർന്ന് ആണ് ആരോഗ്യാവസ്ഥ വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്വാസംമുട്ട് ഉണ്ടാകുകയും തുടർന്ന് അസുഖം അതികഠിനമായി മൂർച്ഛിക്കുന്നതും വളരെ ആശങ്കയോടെ ആണ് ഡോക്ടർമാർ കാണുന്നത്. സാധാരണഗതിയിൽ കിഡ്നി രോഗികൾക്ക് ശ്വാസകോശത്തിൽ വെള്ളംകെട്ടുന്നതിനപ്പുറം ഇദ്ദേഹത്തിന് ഹൃദയത്തിലും വെള്ളംകെട്ടുന്ന അവസ്ഥ ഉള്ളതായി ഡോക്ടർമാർ ഗൗരവമായി സംശയിക്കുന്നുണ്ട്.

സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്നേഹം വാക്കുകളിൽ മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

ഈ സാഹചര്യത്തിൽ ആൻജിയോഗ്രാം അടിയന്തിരമായി ചെയ്യണമെന്നാണ് അറിയിക്കുന്നത്. ആൻജിയോഗ്രാമിൽ പ്രയാസങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കാനും കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കുന്നതിനും ആത്മാർത്ഥമായി ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.

Sharing is caring!