ലപ്പുറം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലപ്പുറം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന് ഒരു സെറ്റ് പത്രികയാണ് നല്‍കിയത്. ശനിയാഴ്ച ഉച്ചക്ക് 12.40 ഓടെയാണ് മണ്ഡലം വരണാധികാരി വി.ആര്‍. വിനോദിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ബിജെപി പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് സി.പി. മനോജ് പത്രിക പിന്താങ്ങി. പത്രിക സമര്‍പ്പണ വേളയില്‍ മേഖല ജനറല്‍ സെക്രട്ടറിയും പ്രഭാരിയുമായ എം. പ്രേമന്‍, ദേശീയ സമിതി അംഗം സി. വാസുദേവന്‍, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. അപ്പു, അഡ്വ. സുനില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കോട്ടപ്പടിയിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി കളക്ടറേറ്റിലെത്തിയായിരുന്നു പത്രിക സമര്‍പ്പണം.

എൽഡിഎഫ് സ്ഥാനാർഥി വി വസീഫ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു

Sharing is caring!