ജലീൽ വൈകാതെ ബി ജെ പിയിൽ പോകുമെന്ന് പി കെ ബഷീർ; ഖുശ്ബുവിനും പരിഹാസം
മലപ്പുറം: കെ ടി ജലീൽ വൈകാതെ ബി ജെ പിയിലേക്ക് പോകുമെന്ന് പി കെ ബഷീർ എം എൽ എ. എവിടെങ്കിലും രണ്ടാൾ കോൺഗ്രസിൽ നിന്നോ ലീഗിൽ നിന്നോ പോകുന്നുണ്ടെങ്കിൽ ഏറ്റെടുക്കാൻ നിൽക്കുകയാണെന്ന് പി കെ ബഷീർ പറഞ്ഞു. എട്ട് കൊല്ലം ഒരുത്തനെ കൊണ്ട് പോയിട്ട് അയാൾ ഇപ്പോൾ മുഖത്തിനിട്ട് അടിച്ചു. നിങ്ങളുടെ ഒപ്പം നിൽക്കുന്നുണ്ട് ലീഗിൽ നിന്നും പോയ ഒരുത്തൻ. വലിയ വിവരമുണ്ടെന്ന് പറയുന്നവൻ. ഓനും പോകും ബി ജി പിയിലേക്ക്. അബ്ദുള്ള കുട്ടിയുടെ വേറൊരു പതിപ്പായിരിക്കും ജലീലെന്നും പി കെ ബഷീർ പറഞ്ഞു.
വയനാട്ടിൽ സൗന്ദര്യ മത്സരമല്ല നടക്കുന്നതെന്നും ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു വന്നിട്ടും കാര്യമില്ലെന്നും ഏറനാട് എംഎൽഎ പികെ ബഷീർ. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാൻ ബിജെപി ഖുശ്ബുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് പികെ ബഷീറിന്റെ പ്രതികരണം.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കൊട്ടക്കണക്കിന് വോട്ട് കിട്ടും. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം സിപിഐഎമ്മിന് നാണക്കേടാണ്. എകെജി മത്സരിച്ച മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്ത ഗതികേടിൽ സിപിഐഎം എത്തിയെന്നും പികെ ബഷീർ പറഞ്ഞു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും പികെ ബഷീർ കൂട്ടിച്ചേർത്തു.
സുജിത് ദാസിനെതിരായ പീഡന പരാതി; പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]