എൽഡിഎഫ് സ്ഥാനാർഥി വി വസീഫ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി വസീഫ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് മലപ്പുറം മണ്ഡലം വരണാധികാരി വി ആർ വിനോദ് ഐഎഎസിന് മുൻപാകെയാണ് വസീഫ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
ഇടതുപക്ഷ യുവജന സംഘടനകളാണ് സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. മലപ്പുറം കുന്നുമ്മലിൽ നിന്നും പ്രകടനത്തോടെയാണ് വി വസീഫ് കളക്ട്രേറ്റിലേക്ക് എത്തിയത്. മുതിർന്ന സിപിഐ എം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ വി പി അനിൽ, മണ്ഡലം കമ്മിറ്റി ചെയർമാൻ പി സുബ്രമണ്യൻ, വി ശശികുമാർ, എൽഡിഎഫ് നേതാക്കളായ മുസ്തഫ പൂത്രാടൻ, കെ പി രാമനാഥൻ, മുജീബ് ഹസ്സൻ, കെ കെ നാസർ, പി മുഹമ്മദാലി തുടങ്ങിയവർ സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു.
റിയാസ് മൗലവി വധക്കേസ് സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]