വയനാട്ടിൽ പ്രിയങ്കയെ നേരിടാൻ സി പി ഐ സ്ഥാനാർഥിയായി സത്യൻ മൊകേരിയെന്ന് ധാരണ
നിലമ്പൂർ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ഥിയാകും.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
വയനാട് ജില്ലാ ഘടകം സത്യന്‍ മൊകേരിയുടെ പേരാണ് നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ മത്സരത്തിന് സത്യന്‍ മൊകേരി സന്നദ്ധനായില്ല. എന്നാല്‍ പാര്‍ട്ടി തീരുമാനമാണെന്നും, മത്സരിക്കണമെന്നും സിപിഐ നേതൃത്വം ആവശ്യപ്പെട്ടതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗമായ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014ൽ വയനാട് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സത്യന്‍ മൊകേരിയുടേയും ഇ എസ് ബിജിമോളുടേയും പേരുകളാണ് വയനാട്ടിലേക്ക് ഉയര്‍ന്നു കേട്ടിരുന്നത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




