ദെക്സ്പോ’24 ദാറുൽഹുദാ മെഗാ എക്സിബിഷന് തുടക്കമായി
തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സംഘടിപ്പിക്കുന്ന മുസാബഖ സംസ്ഥാനതല ഇസ്‌ലാമിക കലാസാഹിത്യ മത്സരത്തോടനുബന്ധിച്ച് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നടത്തുന്ന ദെക്സ്പോ 24 മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. ചരിത്രം, കല, ശാസ്ത്രം, ടെക്നോളജി, ഗണിതം പവലിയനുകളിലായി നൂറിലേറെ വസ്തുക്കൾ പ്രദർശനത്തിനുണ്ട്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക പ്രസിഡൻ്റ് സയ്യിദ് അബ്ദുറഹ്മാൻ വരക്കൽ മുല്ലക്കോയ തങ്ങളുടെ ഭീമൻ ത്രെഡ് ആർട്ട്, വുഡൺ ആർട്ട്, കാലിഗ്രഫി, പെയിൻ്റിംഗ്സ്, പൈതൃക നഗരങ്ങളുടെ മിനിയേച്ചറുകൾ തുടങ്ങിയ ആകർഷണീയ വസ്തുക്കളാണ് ആർട്ട് പവലിയനിൽ സജ്ജീകരിച്ചിരിക്കുന്നത്. വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ലൈഫ് ഹാക്കിങ് അടങ്ങിയ സാങ്കേതിക വിദ്യകളുടെ വലിയൊരു ശേഖരം ടെക്നോളജി വിഭാഗത്തിലൊരുക്കിയിട്ടുണ്ട്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം 2025ല്‍ കേരളത്തിലെത്തും, കളിക്കുക രണ്ട് സൗഹൃദ മത്സരം
ഡാർക്ക്റൂം, ഗോൾഡൻ റാഷ്യോ, ശാസ്ത്ര ലോകത്തെ മുസ്‌ലിം സംഭാവനകൾ, ആൻ്റി ഗ്രാവിറ്റി ശാസ്ത്ര-ഗണിത പവലിയനുകളിലായി ഒരുക്കിയിട്ടുണ്ട്. നൂറ് വർഷം പൂർത്തിയാക്കുന്ന സമസ്തയുടെ ചരിത്രം, പ്രാദേശിക ഇസ്‌ലാമിക സാംസ്കാരങ്ങൾ, നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ദാറുൽഹുദായുടെ വൈജ്ഞാനിക യാത്രകൾ ഉൾക്കൊള്ളുന്നതാണ് എക്സിബിഷനിലെ ചരിത്ര വിഭാഗം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷൻ ചൊവ്വാഴ്ച സമാപിക്കും.
വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ മുഹമ്മദ് കുട്ടി, ദാറുൽഹുദാ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കെ.എം സൈദലവി ഹാജി പുലിക്കോട്, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]