പി വി അൻവറിനെതിരെ ആദിവാസി സമര നേതാവ് ബിന്ദു വൈലാശ്ശേരി
നിലമ്പൂര്‍: ആദിവാസി ഭൂ സമരത്തെ കുറിച്ച് പി വി അന്‍വര്‍ എം എല്‍ എ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് സമര നായിക ബിന്ദു വൈലാശ്ശേരി. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍ ആദിവാസി സമൂഹത്തിനായി എത്ര രൂപ എം എല്‍ എ ഫണ്ടില്‍ അനുവദിച്ചുവെന്ന് പി വി അന്‍വര്‍ എം എല്‍ എ വ്യക്തമാക്കണമെന്നും സമരം ചെയ്ത് പരിചയമില്ലാത്ത എം എല്‍ എക്ക് സമര രീതി മനസിലാകാത്തതില്‍ അതിശയമില്ലെന്നും ബിന്ദു വൈലാശ്ശേരി പറഞ്ഞു.
പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ജില്ലാ ഓഫീസായതുകൊണ്ടാണ് നിലമ്പൂരിലെ ഐ റ്റി ഡി പി ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഒരു ആദിവാസി കുടുംബവും സമരത്തിലില്ലെന്ന എം എല്‍ എയുടെ പ്രസ്താവന തെറ്റാണ്. നിലമ്പൂര്‍ മണ്ഡലത്തിലെ 70 പേര്‍ സമരപന്തലില്‍ ഉണ്ടെന്നും ബിന്ദു വൈലാശ്ശേരി പറഞ്ഞു.സമരത്തിന്റെ തുടക്കം മുതല്‍ സമരത്തെ തകര്‍ക്കുന്ന സമീപനമാണ് എം എല്‍ എ സ്വീകരിക്കുന്നത്. സമരം തുടങ്ങി 213 ദിവസമായിട്ടും എം എല്‍ എയോ അദ്ദേഹത്തിന്റെ പാര്‍ട്ടികാരോ സമരപന്തലില്‍ എത്തിയിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എ ഇത്തരം നുണകള്‍ പറയുന്നതെന്ന് അറിയില്ല. സംശയം ഉണ്ടെങ്കില്‍ എം എല്‍ എക്ക് സമരപന്തലില്‍ എത്താം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
12 പേര്‍ സമരത്തില്‍ നിന്നും പിന്‍മാറി 20 സെന്റ സ്ഥലം സീകരിച്ചിട്ടുണ്ട്. സമരത്തില്‍ നിലവില്‍ 200 പേര്‍ പങ്കെടുത്തു വരുന്നുണ്ട്. വോട്ടിനും മുദ്രാവാക്യം വിളിക്കാനും ബിരിയാണി നല്‍കിയും മദ്യം നല്‍കിയും പരിചയമുള്ളതിനാലാണ് ബിരിയാണി നല്‍കി സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് വേണ്ടിയാണ് താന്‍ സമരം ചെയ്യുന്നതെന്ന് എം എല്‍ എ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ആദിവാസികള്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലേയെന്ന് എം എല്‍ എ വ്യക്തമാക്കണം. തനിക്ക് വീടിനും സ്ഥലത്തിനും വേണ്ടിയല്ല തന്റെ സമുദായത്തിന് വേണ്ടിയാണ്.2009 ലെ സുപ്രീം കോടതി വിധി പ്രകാരം ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം ലഭിക്കണം .ഇതിനെ അട്ടിമറിക്കാനാണ് വനം വകുപ്പ് ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ റവന്യൂ വകുപ്പിന് നല്‍കിയ ഭൂമിയില്‍ നിന്നും 10 ഉം, 20 സെന്റ് വീതം പതിച്ച് നല്‍കുന്നത്.ഇതോടെ തങ്ങള്‍ക്ക് അവകാശപ്പെട്ട ഒരേക്കര്‍ ഭൂമി ഇവര്‍ക്ക് നഷ്ടമാകും. ഇവര്‍ ഭൂരഹിതര്‍ അല്ലാതാകുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞ ആദിവാസി സമൂഹമാണ് തനിക്കൊപ്പം സമരം ചെയ്യുന്നതെന്നും ബിന്ദു പറഞ്ഞു.ജനങ്ങളുടെ അവകാശ പോരാട്ടങ്ങളോട് പിന്തുണ നല്‍കേണ്ട എംഎല്‍എ സമരപ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും എതിരായി വ്യക്തിഹത്യ നടത്തുകയാണ്. എംഎല്‍എയുടെ പ്രസ്താവനകള്‍ തെളിയിക്കാന്‍ ഞങ്ങള്‍ വീണ്ടും വെല്ലുവിളിക്കുകയാണെന്നും ബിന്ദു പറഞ്ഞു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]