മലയോര ജനതയുടെ ദുരിതം കാണാത്ത സര്‍ക്കാരിനെതിരെ പ്രതികരിക്കണം: സണ്ണി ജോസഫ്

നിലമ്പൂര്‍: മലയോര ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാത്ത സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് പ്രതികരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. വന്യമൃശല്യം തടയുന്നതിനായി ചെറുവിരലനക്കാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നും കുറ്റപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ എടക്കര പഞ്ചായത്ത് പര്യടനം ചെമ്പന്‍കൊല്ലിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന അന്തര്‍സംസ്ഥാന പാതയായിട്ടും നിലമ്പൂരില്‍ ഗതാഗതക്കുരുക്കുകൊണ്ട് ജനം ദുരിതത്തിലാണ്. നിലമ്പൂരിലും എടക്കരയിലും ബൈപ്പാസ് റോഡ് അത്യാവശ്യമാണ്. എന്നാല്‍ നിലമ്പൂരിലെ ജനങ്ങളെ വിഢികളാക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ടി.കെ.മുജീബ് അധ്യക്ഷനായി. എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഐ.സി.ബാലകൃഷ്ണന്, ചാണ്ടി ഉമ്മന്‍, കുറുക്കോളി മൊയ്തീന്, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്, യു.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സി.എച്ച്. ഇഖ്ബാല്‍, അനില്‍ അക്കര, ഇസ്മായില്‍ മൂത്തേടം, അഡ്വ.എം.റഹ്മത്തുള്ള, ടി.പി.അഷ്്റഫലി, ഒ.ടി.ജെയിംസ്, കെ. രാധാകൃഷ്ണന്, സറീന മുഹമ്മദാലി, ബാബു തോപ്പില്‍, കൊമ്പന് ഷംസുദ്ധീന്,നാസര്‍ കാങ്കട,ശരീഫ്, മാഞ്ചീരി അബൂബക്കര്‍, എടക്കര, ഷാഹുല്‍ഹമീദ്, കബീര്‍ പനോളി, ആയിശക്കുട്ടി, അബ്ദുറഹിമാന് മൂത്തേടം, ജംഷിദ് മൂത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലമ്പൂരിൽ മത്സരരംഗത്തുള്ളത് പത്ത് സ്ഥാനാർഥികൾ, അൻവറിന് കത്രിക ചിഹ്നം
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി