സ്ത്രീ വേഷം കെട്ടി മോഷണ ശ്രമവുമായി നിലമ്പൂരിൽ ഒരു മോഷ്ടാവ്

സ്ത്രീ വേഷം കെട്ടി മോഷണ ശ്രമവുമായി നിലമ്പൂരിൽ ഒരു മോഷ്ടാവ്

നിലമ്പൂർ: പല വേഷങ്ങൾ ധരിച്ച് മോഷണത്തിനെത്തി നിലമ്പൂരിൽ ഒരു കള്ളൻ. വടപുറത്തെ ആളില്ലാത്ത വീട്ടിലായിരുന്നു കള്ളൻ മോഷണത്തിനെത്തിയത്. വീട്ടിലെ സി സി ടി വിയിലാണ് കള്ളന്റെ വ്യത്യസ്ത വേഷങ്ങളിലുള്ള വീഡിയോ പതിഞ്ഞത്.

വടപുറം പാലപറമ്പിൽ വെഞ്ചാലിലിൽ ജെയിംസിന്റെ മകൾ ജെയ്സിയുടെ വീട്ടിലാണ് സംഭവം. ജെയ്സിയും കുടുംബവും വിദേശത്താണ്. രാത്രി 8.30ന് മാസ്കും മങ്കി ക്യാപ്പും ധരിച്ചാണ് കള്ളൻ വീട്ടിലേക്ക് വരുന്നത്. മുണ്ടും വരയൻ ടി ഷർട്ടുമായിരുന്നു വേഷം. മുൻ വശത്തെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഭിത്തി വഴി തൂങ്ങി ഒന്നാം നിലയിൽ കടക്കാൻ രണ്ട് വട്ടം ശ്രമിച്ചെങ്കിലും താഴെ വീണു. തുടർന്ന നിരാശനായി വരാന്തയിൽ ഇരുന്ന് പുക വലിക്കുന്നതും മദ്യപിക്കുന്നതും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ചു നേരം വിശ്രമിച്ച ശേഷം അവിടെ നിന്നും എഴുന്നേറ്റ് പോയി. തുടർന്നായിരുന്ന വിവിധ വേഷങ്ങൾ ധരിച്ചുള്ള പ്രത്യക്ഷപ്പെടൽ.

കോൺ​ഗ്രസിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മുസ്ലിം ലീ​ഗ്

ആദ്യം പാന്റും ടീ ഷർട്ടും ധരിച്ചു. പിന്നീട് മിഡിയും ടോപ്പും ധരിച്ച് വീണ്ടുമെത്തി. വരാന്തയിൽ ഇരുന്ന് സ്ത്രീ വേഷം മാറിയ ശേഷം മുുണ്ടും ടീ ഷർട്ടും ധിച്ച് മതിൽ ചാടി പുറത്തു പോയി. പിറ്റേന്ന് ജെയിംസ് വീട്ടിലെത്തിയപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!