കോൺ​ഗ്രസിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മുസ്ലിം ലീ​ഗ്

കോൺ​ഗ്രസിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മുസ്ലിം ലീ​ഗ്

മലപ്പുറം: മലപ്പുറത്തെ കോൺഗ്രസിലെ തമ്മിലടി ഉടൻ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ്. ലോകസഭാ തിരഞ്ഞടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ പ്രതിസന്ധിയിൽ ആശങ്ക ഉണ്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു. നേതൃത്വം വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യം.

എ ഗ്രൂപ് മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പേരിൽ വൻ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയാണ് മുസ്ലിം ലീഗ് പ്രതികരണം.പ്രശ്‌നത്തിൽ പരിഹാരം വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായതോടെയാണ് ലീഗ് അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നത്. ഗ്രൂപ്പ് തർക്കം ലോകസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നാണ് ലീഗിന്റെ ആശങ്ക.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ആര്യാടൻ ഷൗക്കത്തിനെതിരെ ശക്തമായ നടപടി ഉണ്ടായാൽ മലപ്പുറത്തെ യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയും എന്നും ലീഗ് വിലയിരുത്തുന്നുണ്ട്.

മുഹമ്മദ്‌കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി

Sharing is caring!