ഇരുചക്ര വാഹനം ഉപയോ​ഗിക്കാത്ത യുവാവിന് ഹെൽമറ്റ് വെക്കാത്തതിന് പിഴ ചുമത്തി എം വി ഡി

ഇരുചക്ര വാഹനം ഉപയോ​ഗിക്കാത്ത യുവാവിന് ഹെൽമറ്റ് വെക്കാത്തതിന് പിഴ ചുമത്തി എം വി ഡി

കാളികാവ്: ജീവിതത്തിൽ ഇതുവരെ ഇരുചക്ര വാഹനം ഓടിക്കാത്ത യുവാവിന് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. കാളികാവ് സ്വദേശി പുള്ളിച്ചോല ഷാജിമോൻ എന്ന വ്യക്തിക്കാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്.

ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ ഇതുവരെ സ്കൂട്ടി ഓടിച്ചിട്ടില്ലെന്നാണ് പറയുന്നത്. കാക്കനാട് ഹൈവേയിലൂടെ സ്കൂട്ടി ഓടിച്ചുവെന്ന് കാണിച്ചാണ് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ.
മലപ്പുറത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റിയാസ്
ജൂൺ 13നാണ് ഇയാൾ ഇരുചക്ര വാഹനം ഓടിച്ചതായി കാണിച്ച് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനകം പിഴയടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കാക്കനാട് മോട്ടോർ വാഹന വകുപ്പ് ഓഫിസിലേക്ക് നിയമ നടപടി ഒഴിവാക്കണെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് ഷാജിമോൻ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!