മലപ്പുറത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റിയാസ്

മലപ്പുറത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റിയാസ്

മലപ്പുറം: ജില്ലയിലെ ടൂറിസം വികസനത്തിനായി പ്രത്യേക പരി​ഗണന നൽകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് അടുത്ത മാസം പ്രത്യേക യോ​ഗം ചേരും. ഇതിന് പിന്നാലെ ജില്ലയിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിശദമായ യോ​ഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ട്രെക്കിങ്, ഹൈക്കിങ് സാധ്യതകൾ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തിയാകും വികസന പദ്ധതി തയ്യാറാക്കുക. ട്രെക്കിങ്ങിനും, ഹൈക്കിങ്ങിനും താൽപര്യമുള്ള വിനോദ സഞ്ചാരികൾക്ക് മലപ്പുറത്തെ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുകയാണ് ലക്ഷ്യം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലബാറിലെ ടൂറിസത്തിന് കരുത്ത് പകരാൻ മെച്ചെപ്പെട്ട താമസ സൗകര്യവും റോഡ് സൗകര്യവും ഉറപ്പുവരുത്താൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇതിന് കക്ഷി രാഷ്ട്രീയ ദേദമന്യെ നല്ല സഹകരണം ലഭിക്കുന്നുണ്ട്. ജില്ലയിലെ ടൂറിസം മെച്ചപ്പെടുത്താൻ പ്രത്യേക യോഗം ആഗസ്റ്റ് മാസത്തിൽ ചേരും. ആദ്യം ടൂറിസം വകുപ്പിന്റെ യോഗവും തുടർന്ന് ജനപ്രതിനിധികളുടെ യോഗവുമാണ് ചേരുക. ശേഷം കർമ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കും. നിലവിൽ ടൂറിസം സാധ്യതകളുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബീച്ച് ടൂറിസം വികസിപ്പിക്കാനായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടക്കമുള്ളവ സ്ഥാപിക്കുന്നുണ്ട്. ഇത് കൂടുതൽ വിനോദ സഞ്ചാരികളെ മലബാർ മേഖലയെ ആകർഷിക്കാൻ കാരണമാകും. മേൽപ്പാലങ്ങളുടെ താഴ്ഭാഗത്ത് ഷട്ടിൽ കോർട്ട്, ടർഫ് ഗ്രൗണ്ട് തുടങ്ങിയവ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാറിന്റെ മുന്നിലുണ്ട്. സംസ്ഥാനത്ത് എറണാംകുളം, കൊല്ലം ജില്ലയിൽ രണ്ട് പൈലറ്റ് പദ്ധതികൾ നടപ്പാക്കും. ജില്ലയിലും ഈ സാധ്യത ഉപയോഗപ്പെടുത്തും.

ട്രക്കിങ് സാധ്യതയുള്ള മലയോര മേഖലകളിൽ ടൂറിസത്തിനായി പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കിമെന്നും മന്ത്രി പറഞ്ഞു.

Sharing is caring!