സുമയ്യയുടെ പോരാട്ടം വിഫലം, ലെസ്ബിയൻ പങ്കാളി മാതാപിതാക്കൾക്കൊപ്പം പോയി

കൊണ്ടോട്ടി: പങ്കാളിയെ വീട്ടുകാരുടെ തടവിൽ നിന്നും വിട്ടു കിട്ടണമെന്ന ലെസ്ബിയൻ ദമ്പതികളിലൊരാളുടെ നീക്കത്തിന് തിരിച്ചടി. കൊണ്ടോട്ടി സ്വദേശിനി സുമ്മയ്യ ഷെറിൻ ആണ് തന്റെ പങ്കാളിയായ അഫീഫയെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയത്. ഹർജിയിൽ അഫീഫയുടെ വാദം കെട്ട കോടതി അവരുടെ ആവശ്യപ്രകാരം മാതാപിതാക്കളുടെ കൂടെ വിടുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനമാണ് ഒരുമിച്ച് കഴിഞ്ഞിരുന്ന അഫീഫയെ സുമയ്യയുടെ പക്കൽ നിന്നും അവരുടെ ബന്ധുക്കൾ ബലമായി കൊണ്ടുപോയത്. ഈ വർഷം ജനുവരി മുതൽ ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നു. എറണാകുളം പുത്തൻകുരിശിൽ ജോലി ചെയ്ത് അവിടെ വാടക വീടെടുത്താണ് ഇരുവരും കഴിഞ്ഞിരുന്നത്. അവിടെ നിന്നാണ് അഫീഫയെ ബന്ധുക്കൾ ബലമായി കൊണ്ടുപോയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതിനെതിരെ വനജ കലക്ടറ്റീവ് എന്ന എൻ ജി ഒയുമായി ചേർന്ന് നിയമ പോരാട്ടത്തിലായിരുന്നു സുമയ്യ. ഈ മാസം ഒമ്പതിന് അഫീഫയെ കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സുമയ്യ കോടതിയെ സമീപിച്ചെങ്കിലും കോടതി അഫീഫയുടെ കുടുംബത്തിന് 19 വരെ സമയം നൽകുകയായിരുന്നു. അതുപ്രകാരം അഫീഫയെ ഇന്ന് ഹാജരാക്കിയപ്പോഴാണ് അവർ സുമയ്യക്കൊപ്പം പോകേണ്ടെന്നും മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്നും കോടതിയെ അറിയിച്ചത്..
തിരൂരിൽ കൊലക്കേസ് പ്രതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി