തിരൂരിൽ കൊലക്കേസ് പ്രതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരൂരിൽ കൊലക്കേസ് പ്രതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരൂർ: ബസ് സ്റ്റാൻഡില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിട വരാന്തയില്‍ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ല് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്.

2018 ൽ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിന് പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീ (40)നെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ്. മദ്യപിച്ചെത്തിയ ഇയാളുടെ ട്രിപ്പ് പോകാൻ യാസീ തയ്യാറാകാത്തതിനെ തുടർന്ന് നെഞ്ചിലും, മുതുകിലും കുത്തുകയായിരുന്നു. പിന്നീട് ഇയാളുടെ ഓട്ടോറിക്ഷയും നശിപ്പിച്ചു. ഈ കേസിൽ കോട്ടക്കലിൽ വെച്ച് ഇയാളെ പോലീസ് പിടികൂടി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!