വടിവാൾ വീശി യുവാവിനെ പരുക്കേൽപിച്ച പ്രതി പിടിയിൽ

വടിവാൾ വീശി യുവാവിനെ പരുക്കേൽപിച്ച പ്രതി പിടിയിൽ

എടപ്പാള്‍: വടിവാള്‍ വീശി ഭീതി സൃഷ്ടിക്കുകയും യുവാവിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ എടപ്പാള്‍ സ്വദേശിയായ യുവാവ് പിടിയില്‍.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ഷിബു എന്ന ശഹബാസിനെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം.ശുകപുരത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ കയറി ജീവനക്കാരനായ പ്രജീഷിനെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പണം ആവശ്യപ്പെടുകയായിരുന്നു.അക്രമിക്കാന്‍ മുതിര്‍ന്നതോടെ തടയാന്‍ ശ്രമിച്ച പ്രജീഷിന്റെ സുഹൃത്ത് വിനോദിന്റെ കൈവിരലിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് പ്രജീഷ് ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്‌.

റിയാദ് വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിന് കൂട്ടി വരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മരിച്ചു

Sharing is caring!