കൊലപാത ശ്രമമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

കൊലപാത ശ്രമമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

പൊന്നാനി: കൊലപാത ശ്രമമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി തെക്കുട്ടി വീട്ടിൽ ആഫിക്ക് (24) ആണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കലക്ടറാണ് അറസ്റ്റിന് ഉത്തരവിറക്കിയത്.

വടിവാൾ, ഇരുമ്പുപൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് കഠിനമായി ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെട്ടുത്താൻ ശ്രമിച്ച കേസിൽ നേരത്തെ രണ്ട് തവണ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിപിടി കേസിൽ ഒരുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നുമിറങ്ങിയത്. പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊലപാതകശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ലഹളയുണ്ടാക്കൽ തുടങ്ങി വിവിധ കേസുകൾ ആഫിക്കിന് എതിരെയുണ്ട്.
ഭർത്താവ് അറിയാതെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചു, ചോദിക്കാനെത്തിയവർക്ക് മർദനം
ആഫിക്കിനെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. ആറു മാസത്തേക്കാണ് തടവ്. പെരുമ്പടപ്പ് ഇൻസ്പെകർ സുരേഷ് ഇ പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീലേഷ്, സി പി ഒ മാരായ ഉദയകുമാർ, പ്രവീൺ, വിഷ്ണു നാരായണൻ തുടങ്ങി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!